Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളത്തിൽ വേണ്ടത്​...

കേരളത്തിൽ വേണ്ടത്​ ജനകീയ വിദ്യാഭ്യാസരീതി -മന്ത്രി രവീന്ദ്രനാഥ്​

text_fields
bookmark_border
കളമശ്ശേരി: കേരളത്തിൽ ജനങ്ങളുടെ താൽപര്യങ്ങൾ ഉൾക്കൊണ്ടുള്ള ജനകീയ വിദ്യാഭ്യാസരീതിയാണ് അവലംബിക്കേണ്ടതെന്നും ഇതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൊച്ചി സർവകലാശാല പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര ഇൻറേഗ്രറ്റഡ് എം.എസ്സി ഡിഗ്രി േപ്രാഗ്രാമി​െൻറയും ആധുനിക ഇ-ലേണിങ്സൗകര്യത്തോടുകൂടിയ ലൈബ്രറി ബ്ലോക്കി​െൻറയും ഉദ്ഘാടനം സയൻസ് സെമിനാർ കോംപ്ലക്സിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോസഫ് മുണ്ടശ്ശേരി തലപ്പത്ത് വന്നതാണ് കുസാറ്റി​െൻറ യശസ്സ് ഉയരാൻ കാരണമായതെന്ന് മുഖ്യാതിഥിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പറഞ്ഞു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം എം. സ്വരാജ് എം.എൽ.എ, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൻ ജെസി പീറ്റർ, പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, സിൻഡിക്കേറ്റ് അംഗം ഡോ. എം. ഭാസി, രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story