Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു പദ്​മനാഭൻ ...

ബിന്ദു പദ്​മനാഭൻ തിരോധാനം: കേസ് ക്രൈംബ്രാഞ്ചിന്​ കൈമാറിയേക്കും

text_fields
bookmark_border
ചേർത്തല: ബിന്ദു പദ്മനാഭൻ തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെന്ന് സൂചന. നിലവിൽ ബിന്ദുവി​െൻറ തിരോധാനം നാർകോട്ടിക്ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും വ്യാജ മുക്ത്യാർ തുടങ്ങിയ നാല് കേസുകൾ ചേർത്തല ഡി.വൈ.എസ്.പിയുമാണ് അന്വേഷിക്കുന്നത്. എന്നാൽ, അന്വേഷണത്തി​െൻറ വിവിധ ഘട്ടങ്ങളിൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വരുന്ന സാഹചര്യത്തിലാണ് പൂർണമായ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ ആലോചിക്കുന്നത്. തിരോധാനത്തിന് പുറമെ വ്യാജ ഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്.എസ്.എൽ.സി ബുക്ക്, അനധികൃത പണമിടപാട്, ഓട്ടോ ഡ്രൈവർ മനോജി​െൻറ ആത്മഹത്യയുടെ സാഹചര്യം എന്നിവയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ, ബിന്ദുവി​െൻറ പേരിലേക്ക് സ്വത്തുക്കൾ എഴുതി െവച്ചതായി പറയുന്ന വിൽപത്രം വ്യാജമാണെന്ന പുതിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടേയുള്ളു. എന്നാൽ, ചില പ്രമാണങ്ങൾ സംബന്ധിച്ച് സംശയം ഇല്ലാതില്ല. വിൽപത്രത്തിലും പ്രമാണത്തിലും ഒപ്പിട്ട രണ്ട് സാക്ഷികൾ തങ്ങൾക്ക് ഇതിനെക്കുറിച്ച് അറിവില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. ബിന്ദുവി​െൻറ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങിയയാളുടെ മൊഴിയും രേഖപ്പെടുത്തി. ബിന്ദുവുമായി നേരിട്ടാണ് ഇടപാട് നടത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. വസ്തു കൈവശമുള്ള മറ്റുള്ളവരെ ചൊവ്വാഴ്ച തന്നെചോദ്യം ചെയ്യാനാണ് നീക്കം.
Show Full Article
TAGS:LOCAL NEWS 
Next Story