Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴമൂലം തോടുകൾ...

മഴമൂലം തോടുകൾ കവിഞ്ഞൊഴുകി; പാടത്തും തൊടികളിലും വെള്ളം കയറി

text_fields
bookmark_border
പെരുമ്പാവൂർ: മഴമൂലം തോടുകൾ കവിഞ്ഞൊഴുകി. പാടത്തും തൊടികളിലും വെള്ളം കയറി. എ.എം റോഡിൽ നെടുംതോടിന് സമീപം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. നാട്ടുകാർ നിയന്ത്രിച്ചാണ് ഇരുവശങ്ങളിലെയും വാഹനങ്ങൾ കടത്തിവിട്ടത്. സമീപത്തെ വാഴത്തോട്ടം ഭാഗികമായി വെള്ളത്തിനടിയിലായി. പാത്തിപാലം, പഴയപാലം, പാലക്കാട്ടുതാഴം, സൗത്ത് വല്ലം, കണ്ടന്തറ, മുടിക്കൽ പ്രദേശങ്ങളിലെ വിവിധയിടങ്ങൾ വെള്ളക്കെട്ടിലാണ്. കോടനാട്, കുറിച്ചിലക്കോട് പെരിയാർവാലി കനാലി​െൻറ അശാസ്ത്രീയ നിർമാണംമൂലം സമീപ പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലായി. സമീപത്തെ സെബി സി. ചാക്കോ, ശിവരാമൻ നായർ, വിജയൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കെട്ടി. സൗത്ത് വല്ലം പ്രദേശത്തേക്കുള്ള റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു. സമീപത്തെ ഓഡിറ്റോറിയത്തി​െൻറ താഴ്ഭാഗത്തും സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. വല്ലം റയോൺപുരം പഴയപാലത്തിന് സമീപമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഭാഗികമായി തകർന്ന പാലം വെള്ളത്തി​െൻറ കുത്തൊഴുക്കുമൂലം പൂർണമായി തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കൊച്ചങ്ങാടിയിലെ മൂന്ന് വീടുകളിലേക്ക് വെള്ളം കയറി. പാലക്കാട്ടുതാഴം ഭഗത്തെ ചില വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story