Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളപ്പൊക്കം; വീട്​...

വെള്ളപ്പൊക്കം; വീട്​ ഒറ്റപ്പെട്ടു

text_fields
bookmark_border
വള്ളികുന്നം: തോരാതെ പെയ്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളം കയറിയപ്പോൾ പിഞ്ചുകുഞ്ഞുങ്ങളുമായി കുടുംബം വീടിനുള്ളിൽ ഒറ്റപ്പെട്ടു. ഇലിപ്പക്കുളം പുലത്തറവയലിൽ കുരുമ്പോലിൽ കിഴക്കതിൽ ഉണ്ണി-സന്ധ്യ ദമ്പതികളാണ് പ്രയാസപ്പെടുന്നത്. പഞ്ചായത്തിൽനിന്ന് ലഭിച്ച മൂന്ന് സ​െൻറിലാണ് ഇവർ കുടിൽ കെട്ടി താമസിക്കുന്നത്. നാലും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. തിങ്കളാഴ്ച പുലർച്ചക്ക് മഴ ശക്തമായേതാടെ വെള്ളം ഇവരുടെ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. കിടന്ന ഭാഗം വെള്ളത്തിൽ മുങ്ങിയതോടെ കുട്ടികളും ഇതിൽ അകപ്പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇവർ ബഹളം െവെച്ചങ്കിലും പരിസരത്ത് താമസക്കാരില്ലാത്തതിനാൽ ആരും ശ്രദ്ധിച്ചില്ല. പിന്നീട് മേശ പിടിച്ചിട്ട് കുഞ്ഞുങ്ങളുമായി അതിന് മുകളിൽ കയറിനിന്ന് നേരം വെളുപ്പിക്കുകയായിരുന്നു. വീട് വെള്ളത്തിൽ മുങ്ങിയതോടെ വീട്ടുകാർ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്. മരങ്ങൾ കടപുഴകി വള്ളികുന്നത്ത് വ്യാപക നാശമാണ് ഉണ്ടായത്. കാഞ്ഞിപ്പുഴ ആദിൽ മൻസിലിൽ സലീം, പുത്തൻചന്ത മിനി ഭവനത്തിൽ വിലാസിനി എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. ഇവിടെ 30 ഒാളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. തിങ്കളാഴ്ച രാവിലെ വീശിയടിച്ച കാറ്റിലാണ് മരങ്ങൾ വീണത്. ഒാട് മേഞ്ഞ മേൽക്കൂരയും ഭിത്തിയും പൂർണമായി തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story