Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് ജനജാഗ്രത സദസ്സ്​​ 19ന്

text_fields
bookmark_border
കൊച്ചി: നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്ക് നടത്തുന്ന കൊലപാതകങ്ങളെയും അക്രമങ്ങളെയും മതത്തി​െൻറപേരിൽ ന്യായീകരിക്കാനുള്ള നീക്കങ്ങൾക്കെതിരെ 'തീവ്രവാദത്തി​െൻറ മതവും രാഷ്ട്രീയവും' വിഷയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പരിപാടി മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ, സുന്നി യുവജനസംഘം സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി, അഷ്റഫ് കടക്കൽ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി എന്നിവർ സംസാരിക്കും. അഭിമന്യുവി​െൻറ കൊലപാതകത്തിലൂടെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന പോപ്പുലർ ഫ്രണ്ടി​െൻറ തനിനിറം വീണ്ടും വ്യക്തമായിക്കഴിെഞ്ഞന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇസ്ലാമി​െൻറ പേരിൽ പ്രതിരോധത്തിനിറങ്ങിയ ഇവർ സമുദായത്തെത്തന്നെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. മതത്തിനും രാജ്യത്തെ നിയമങ്ങൾക്കും ബഹുസ്വരതക്കുമെതിരാണ് ഇവരുടെ പ്രവർത്തനങ്ങളെന്ന് അവർ പറഞ്ഞു. സമസ്ത ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, ട്രഷറർ ഹബീബ് ഫൈസി കോട്ടോപ്പാടം, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.എം. ഫൈസൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story