Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴി തിരിച്ചുവിട്ട...

വഴി തിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി ബസ്‌ കുഴിയില്‍ കുടുങ്ങി

text_fields
bookmark_border
കൂത്താട്ടുകുളം: ഒലിയപ്പുറത്തുനിന്നും പുന്നംകോട് വഴി തിരിഞ്ഞ് പിറവത്തേക്ക് പോകാൻ ശ്രമിക്കവേ റോഡിലെ വെള്ളക്കെട്ടിൽ തെന്നി നീങ്ങി കെ.എസ്.ആർ.ടി.സി ബസ് മണ്ണിൽ താണു. ബസ് ചരിഞ്ഞെങ്കിലും മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 90ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തുകയായിരുന്നു. പൊൻകുന്നത്തുനിന്നും എറണാകുളത്തേക്ക് പോയ പിറവം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് മണ്ണിൽ താണത്. നടക്കാവ് ഹൈവേയില്‍ ഒലിയപ്പുറം വാളിയപാടത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാലാ എറണാകുളം ബസുകൾ കൂത്താട്ടുകുളത്ത് പിടിച്ചിട്ടു. ഇതോടെ കാക്കൂർ, തിരുമാറാടി, നടുക്കര പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലായി.
Show Full Article
TAGS:LOCAL NEWS 
Next Story