Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുമാറാടിയിൽ...

തിരുമാറാടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

text_fields
bookmark_border
തിരുമാറാടി: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാരപ്പെട്ടിക്കോളനിയിലെ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പറമ്പക്കാട്ട് തങ്ക, വാരപ്പെട്ടിയിൽ ഷിബു, വാരപ്പെട്ടിയിൽ കമല കുഞ്ഞപ്പൻ, കാവ്പ്പിള്ളിൽ തമ്പി, കിഴക്കേപെരുംകാട്ടിൽ ഐപ്പ് എന്നിവരുടെ വീടുകൾ വെള്ളത്തിലായി. ഇതേതുടർന്ന് ഇവരെ തൊട്ടടുത്ത എൻ.എസ്.എസ് കരയോഗ മന്ദിരം ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാക്കൂർ വെള്ളേലി ചെക്ക്ഡാമിന് സമീപം വെള്ളംകയറി അഞ്ച് വീടുകൾ വെള്ളത്തിലായി. വടക്കേടത്ത് ബിജു ജോസഫ്, വടക്കേടത്ത് ചിന്നമ്മ, പള്ളിക്കശ്ശേരിൽ പി.എൻ. റെജി, തൊട്ടുകുന്നേൽ കാർത്യായനി ചാത്തൻ, കൂരാപ്പിള്ളിൽ മേരി വർഗീസ് എന്നിവരെ ചെക്ക്ഡാം ഫാം ഹൗസിലേക്ക് മാറ്റി പാർപ്പിച്ചു. കാക്കൂർ ആർ.പി.എസിന് സമീപം തൊട്ടുകുന്നേൽ അനിലി​െൻറ വീടും വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പുകൾ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത്‌ പ്രസിഡൻറ് ഒ.എൻ. വിജയൻ, മൂവാറ്റുപുഴ തഹസിൽദാർ മധു, സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ എന്നിവർ സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതും ക്യാമ്പിലെ ആളുകൾക്ക് ഭക്ഷണം തയാറാക്കുന്നതും പഞ്ചായത്ത്‌ അംഗങ്ങളായ സ്മിത ബൈജു, കെ.ആർ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story