Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സര്‍വകലാശാല...

കേരള സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജായ തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ പുതുതായി അനുവദിച്ച ബി.കോം(ഇലക്ടിവ്) കോഓപറേഷന്‍ കോഴ്‌സിലെ മെറിറ്റ് സീറ്റുകള്‍ക്കായി 19ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ 11ന് മുമ്പായി ഹാജരാകുന്നവരെ മാത്രമേ, പരിഗണിക്കൂ. അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജായ തിരുവനന്തപുരം മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജില്‍ പുതുതായി അനുവദിച്ച ബി.എസ്സി സ്റ്റാറ്റിസ്റ്റിക്‌സ്, ബി.എസ്സി മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്ക് 20ന് പ്രസ്തുത കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ 11ന് മുമ്പായി ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കൂ. പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം 21 ന് പുതുതായി അഫിലിയേഷന്‍ നല്‍കിയ എയ്ഡഡ് കോളജായ കിളിമാനൂര്‍ നഗരൂര്‍ ശ്രീ ശങ്കര ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ ബി.എസ്സി. ഫിസിക്‌സ്, ബി.എ ഇക്കണോമിക്‌സ്, ബി.കേം കോമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീഡ്യുവര്‍ ആൻഡ് പ്രാക്ടീസ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ 21ന് രാവിലെ ഒമ്പതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരാകണം. രാവിലെ 11വരെ ഹാജരാകുന്നവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2018-19 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രസിദ്ധപ്പെടുത്തി. അലോട്ട്‌മ​െൻറ് ലഭിച്ചവര്‍ ജൂലൈ 17 മുതല്‍ 19 വരെ കോളജില്‍ ഹാജരായി പ്രവേശനം നേടണം. കോളജുകളില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്‌മ​െൻറ് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനം നേടിയിരിക്കുന്ന കോളജില്‍നിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്‌മ​െൻറ് ലഭിച്ച കോളജില്‍ പ്രവേശനം നേടണം. അപേക്ഷ ക്ഷണിച്ചു സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൂര്‍ദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മ​െൻറ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി തിരുവനന്തപുരം, സ്‌നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മ​െൻറ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ആലപ്പുഴ, ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ കാറ്ററിങ് കോളജ് ആലപ്പുഴ എന്നീ കോളജുകളിലെ 2018-19 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബാചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മ​െൻറ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 26. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫലം 2018 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ആൻഡ് ഓള്‍ഡ് സ്‌കീം പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും ആഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം. കെ-മാറ്റ് കേരള എന്‍ട്രന്‍സ് പരീക്ഷഫലം വെബ്‌സൈറ്റില്‍ 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.ഡബ്ല്യു (2016 അഡ്മിഷന്‍ - റെഗുലര്‍, 2015 - അഡ്മിഷന്‍ - ഇംപ്രൂവ്‌മ​െൻറ് ആൻഡ് 2014 അഡ്മിഷന്‍ - സപ്ലിമ​െൻററി) പരീക്ഷഫലം വെബ്‌സൈറ്റില്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ നാലാം സെമസ്റ്റര്‍ (2013 സ്‌കീം - െറഗുലര്‍ - 2016 അഡ്മിഷന്‍) വിദ്യാർഥികള്‍ക്കായി ആഗസ്റ്റ് 13 ന് ആരംഭിക്കുന്ന പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 17 ന് ആരംഭിക്കും. പിഴ കൂടാതെ ജൂലൈ 25 വരെയും 50 രൂപ പിഴയോടെ ജൂലൈ 27 വരെയും 125 രൂപ പിഴയോടെ ആഗസ്റ്റ് ഒന്നു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
TAGS:LOCAL NEWS 
Next Story