Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right44 വീടുകളിൽ വെള്ളം

44 വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
കോലഞ്ചേരി: കനത്ത മഴയില്‍ മേഖലയില്‍ 44 വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവും വെള്ളക്കെട്ടുമാണ്. ഐക്കരനാട്, പൂതൃക്ക, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് മഴ ബാധിച്ചത്. തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് ഞാറത്തടം കോളനിയില്‍ -17, മുരിയമംഗലം കവലേശ്വരത്ത്-15, കുഴിയറയില്‍-12 വീടുകളിലാണ് വെള്ളം കയറിയത്. ഇവര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പശു, ആട് തുടങ്ങിയ വളര്‍ത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മാമലയിലും പുത്തന്‍കുരിശ് വട്ടക്കുഴിപാലത്തിന് സമീപവും വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ മാമലയിലേക്ക് പോകാതെ മറ്റക്കുഴി-ചാലിക്കര റോഡിലൂടെ അമ്പലമേട് വഴിയാണ് പോകുന്നത്. ഐക്കരനാട് പഞ്ചായത്തിലെ മാങ്ങാട്ടൂര്‍-കോലഞ്ചേരി റോഡില്‍ ഞെരിയാംകുഴിയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പൂതൃക്ക പഞ്ചായത്തില്‍ കോലഞ്ചേരി-രാമമംഗലം റോഡില്‍ തമ്മാനിമറ്റം തൂക്കുപാലത്തിന് സമീപം മൂവാറ്റുപുഴയാറില്‍ നിന്നും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story