Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാരതി...

ഭാരതി അള്‍ട്രാഫാസ്​റ്റ്​ സിമൻറ്​ വിപണിയില്‍

text_fields
bookmark_border
കൊച്ചി: രാജ്യത്തെ മുന്‍നിര സിമൻറ് നിര്‍മാതാക്കളായ ഭാരതിയുടെ പ്രീമിയം ഉൽപന്നമായ അള്‍ട്രാഫാസ്റ്റ് സിമൻറ് കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ എം. രവീന്ദര്‍ റെഡ്ഡിയാണ് പുതിയ സിമൻറ് വിപണിയിലിറക്കിയത്. റോബോട്ടിക് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നതിനാല്‍ അള്‍ട്രാഫാസ്റ്റ് സിമൻറ് നിര്‍മാണ മേഖലയെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈടിലും കരുത്തിലും ഗുണമേന്മയിലും മികവുറ്റ അള്‍ട്രാഫാസ്റ്റ് സിമൻറ് കെട്ടിടനിര്‍മാണത്തിനും സിമൻറ് ഇഷ്ടിക നിര്‍മാണത്തിനും അനുയോജ്യമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതി സിമൻറിന് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമായി 3300 ഡീലര്‍മാരും 10,000 സബ് ഡീലര്‍മാരുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story