Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കോളനി വെള്ളത്തിൽ

text_fields
bookmark_border
പിറവം: കളമ്പൂർ മത്സ്യത്തൊഴിലാളി കോളനി വെള്ളത്തിലായി. 20 കുടുംബങ്ങളെ തൊട്ടടുത്ത ധീവരസഭ ഹാളിലേക്ക് മാറ്റിത്താമസിപ്പിച്ചു. 26ാം ഡിവിഷൻ പാഴൂരിൽ കല്ലുമാരിയിൽ പി.എൻ. ഹരിയുടെ പുതിയ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. ആറുലക്ഷം രൂപയോളം ബാങ്ക്‌ വായ്പയെടുത്ത് നിർമിച്ച വീടിന് സാരമായ കേടുപാട് സംഭവിച്ചു. പതിനഞ്ചാം ഡിവിഷനിൽ കാരമല വരവുകാലായിൽ രാജ‍​െൻറ വീട് മണ്ണൊലിച്ചുവീണ് തകർന്നു. കക്കാട്, കളമ്പൂർ, കാരൂർക്കാവ് പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. രാമമംഗലം ഊരമനയിൽ തുരുത്തേൽ പ്രദേശത്തെ ആറ് വീട്ടുകാർ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായി. ഊരമന റേഷൻകടപ്പടിയിൽ വെള്ളം കയറി. മാമ്മലശ്ശേരി, കൈതോലി, കുഞ്ഞിൽത്താഴം, രാമമംഗലം പ്രദേശവും ഭാഗികമായി വെള്ളത്തിലായി.
Show Full Article
TAGS:LOCAL NEWS 
Next Story