Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ്ക്കൾ...

തെരുവുനായ്ക്കൾ മുന്നൂറോളം കോഴിക്കുഞ്ഞുങ്ങളെ കൊന്നു

text_fields
bookmark_border
പറവൂർ: കോഴി വളർത്തൽ കേന്ദ്രത്തിലെ മുന്നൂറോളം കോഴിക്കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. പുത്തൻവേലിക്കര കരോട്ടുകര കൈതച്ചിറ മാളിയേക്കൽ പൗലോസി​െൻറ കോഴിക്കുഞ്ഞുങ്ങളെയാണ് നായ്ക്കൾ കടിച്ചുകീറിയത്. കോഴിക്കൂടി​െൻറ ഒരു ഭാഗം പൊളിച്ചാണ് നായ്ക്കൾ കൂടിനകത്ത് കയറിയത്. ഇരുപത് വർഷത്തിലേറെയായി പൗലോസ് കോഴിയെ വളർത്തുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളെ നൽകുന്നവരിൽനിന്ന് വാങ്ങി വളർത്തി വലുതാക്കി തിരിച്ചുനൽകുകയാണ് ചെയ്തിരുന്നത്. ഇരുപതിനായിരത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പറവൂരിൽ റോഡുകൾ തോടായി പറവൂർ: ദേശീയപാത 17 ഉൾെപ്പടെയുള്ള വഴികളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ- പറവൂർ ദേശസാത്കൃത റൂട്ടിൽ വെടിമറ പെട്രോൾ പമ്പിന് സമീപം വെള്ളം നിറഞ്ഞു. സമീപത്തെ കാനകളിൽ മാലിന്യം നിറഞ്ഞതിനാൽ വെള്ളത്തി​െൻറ ഒഴുക്ക് നിലച്ചു. സമീപത്തെ പുരയിടത്തിലും ഒഴിഞ്ഞ പറമ്പിലും വെള്ളം നിറഞ്ഞു. കവലകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്ര ദുസ്സഹമാക്കുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടു. വേലിയേറ്റ സമയത്ത് വലിയപഴമ്പിള്ളിത്തുരുത്തിൽ പുഴയിൽനിന്ന് വീടുകളിലേക്ക് വെള്ളം കയറുകയാണ്. പെരുവാരം, മൂകാംബി ക്ഷേത്രാങ്കണങ്ങളിലും വെള്ളക്കെട്ടുണ്ട്. താലൂക്കിലെ ഏഴ് വീടുകൾ മരങ്ങൾ വീണ് ഭാഗികമായി നശിച്ചു. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തഹസിൽദാർ അറിയിച്ചു. ചെറിയപ്പിള്ളിയിൽ അഞ്ചിടത്ത് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി. രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story