Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷം: നാടെങ്ങും...

കാലവർഷം: നാടെങ്ങും ദുരിതം

text_fields
bookmark_border
ആലുവ: കാലവർഷം കനത്തതോടെ നാടെങ്ങും ദുരിതത്തിൽ. സാധാരണക്കാരും തൊഴിലാളികളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വേലയും കൂലിയും ഇല്ലാതായതോടെ നിരവധി കുടുംബങ്ങളിൽ പട്ടിണിയും പരിവട്ടവുമാണ്. മഴമൂലം തൊഴിലെടുക്കാൻ കഴിയാത്ത തൊഴിലാളികളും ഏറെയുണ്ട്. ഇവർക്കും മറ്റു വരുമാനമാർഗമൊന്നുമില്ല. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ തീരങ്ങളിലെ കൃഷിയടക്കം വെള്ളത്തിനടിയിലാണ്. പെരിയാറിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവരും കർഷകരും ദുരിതമനുഭവിക്കുന്നു. കലങ്ങിമറിഞ്ഞ പുഴയിൽ ഒഴുക്ക് ശക്തമായതോടെ മീൻപിടിത്തം നടക്കാതായി. നിത്യേന മീൻപിടിച്ച് ഉപജീവനം നടത്തുന്നവരും മീൻ കച്ചവടം നടത്തുന്നവരും നിരവധിയാണ്. വിളവെടുപ്പിന് പാകമായ ലക്ഷക്കണക്കിന് രൂപയുടെ കപ്പത്തോട്ടങ്ങളും ഏത്തവാഴകളും വെള്ളത്തിൽ മുങ്ങി. വെള്ളം ഇറങ്ങുമ്പോഴേക്കും ഇവയെല്ലാം നശിക്കും. നിരവധി വീടുകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. മഴ കനത്താൽ ഡാമുകൾ തുറക്കുമോയെന്ന ഭീതിയിലാണ് പെരിയാറി​െൻറയും മറ്റ് പുഴകളുടെയും കരയിലുള്ളവർ. കഴിഞ്ഞ കുറെ നാളുകൾക്കുമുമ്പ് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതി​െൻറ ഭീതിയിൽനിന്ന് പലരും മുക്തമായിട്ടില്ല. ഈ വിഷയത്തിൽ അധികാരികൾ മുൻകരുതൽ എടുക്കണമെന്നും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും എഫ്.ഐ.ടി.യു സംസ്‌ഥാന സമിതി അംഗം നൗഷാദ് ശ്രീമൂലനഗരവും ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാലവർഷക്കെടുതിയിൽ കൃഷിയും വീടുകളും ജോലിയും നഷ്ടപ്പെട്ടവർക്ക് ധനസഹായവും സൗജന്യ റേഷനും നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 33 കുടുംബങ്ങൾ താൽക്കാലിക ക്യാമ്പിൽ ആലുവ: കനത്ത മഴയെയും വെള്ളക്കെട്ടിനെയുംതുടർന്ന് ആലുവ താലൂക്കിൽ 33 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചതായി തഹസിൽദാർ സന്ധ്യദേവി അറിയിച്ചു. ചെങ്ങൽ സ​െൻറ് ജോസഫ് സ്കൂളിലാണ് ക്യാമ്പ്. 33 കുടുംബങ്ങളിൽനിന്ന് 131 പേർ ക്യാമ്പിലുണ്ട്. ഡെപ്യൂട്ടി തഹസിൽദാർ കെ. ഗോപകുമാർ, വില്ലേജ് ഓഫിസർ വൃന്ദ പി. നായർ എന്നിവർക്കാണ് ക്യാമ്പി​െൻറ ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story