Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഖില കേരള ജനറൽ ക്വിസ്

അഖില കേരള ജനറൽ ക്വിസ്

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി എസ്.എം.വൈ.എം മുത്തോലപുരത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന 'എറുഡൈറ്റ് 2018' എസ്.എം.വൈ.എം രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഡോൺ ഡൊമിനിക് ജോസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ഡയറക്ടർ ഫാ. ജോൺ എടേട്ട്, അനൂപ് ജേക്കബ് എം.എല്‍.എ, പഞ്ചായത്ത് മെംബർ ജോർജ്കുട്ടി, സിസ്റ്റര്‍ ട്രീസ കളത്തിപ്പറമ്പിൽ, വിപുൽ കുമാർ എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനം നേടിയ ടി.വി. ശ്രീനാഥ്, ഷമീം അബ്ദുൽഖാദർ, രണ്ടാം സമ്മാനം നേടിയ അഖിൽ ഗോഷ്, കെ.ബി. ജമീർ, മൂന്നാം സമ്മാനം നേടിയ വി.ആർ. ശരത്, എസ്.ആദിത്യൻ, നാലാം സമ്മാനം നേടിയ അരവിന്ദ് അനിൽ, സി.വി. അനന്തു എന്നിവർക്ക് ഇടവക വികാരി ഫാ. സിറിയക് വടക്കേൽ, ബെനാസ് തെക്കേപ്പറമ്പിൽ, പി.എം. മാത്യു , സിസ്റ്റര്‍ ട്രീസ കളത്തിപ്പറമ്പിൽ എന്നിവർ സമ്മാനം വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story