Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിനിന്​ മുകളിൽ മരം ...

ട്രെയിനിന്​ മുകളിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
അരൂർ: തീരദേശ റെയിൽപാതയിൽ ട്രെയിനി​െൻറ മുകളിലേക്ക് വൈദ്യുതി കമ്പികളും മരവും വീണു. ട്രെയിനുകൾ മൂന്നര മണിക്കൂർ ഓടിയില്ല. തിങ്കളാഴ്ച പുലർച്ച ചന്തിരൂർ വെളുത്തുള്ളി ഭാഗത്തായിരുന്നു സംഭവം. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസി​െൻറ പിൻഭാഗത്തെ ബോഗികളിലൊന്നി​െൻറ മുകളിലേക്ക് വൈദ്യുതി കമ്പികൾക്കൊപ്പം മരം വീണെങ്കിലും ബോഗികളിൽ വൈദ്യുതി കമ്പികൾ തൊടാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായി. കൊച്ചുവേളിയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകളിലാണ് മരം വീണത്. അരൂർ വൈദ്യുതി സെക്ഷൻ ഒാഫിസ് ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്തു. റെയിൽവേ ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയശേഷം ട്രെയിൻ യാത്രയാകുമ്പോൾ രാവിലെ 8.40 ആയി. നിറയെ യാത്രക്കാരുമായാണ് ട്രെയിൻ എത്തിയിരുന്നത്. അപകടത്തെ തുടർന്ന് രാവിലെ എത്തിയ മറ്റ് ട്രെയിനുകൾ കുമ്പളം, തുറവൂർ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള പാസഞ്ചർ ട്രെയിനുകളിലെ യാത്രക്കാരും വലഞ്ഞു. ചേർത്തലക്കും അരൂരിനുമിടയിൽ വിവിധ ട്രെയിനുകളിൽ കുടുങ്ങിയ യാത്രക്കാർ നരകയാതന അനുഭവിച്ചു. പലർക്കും ജോലിക്ക് കയറാൻ കഴിഞ്ഞില്ല. കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാർക്ക് ട്രെയിനിൽനിന്ന് പുറത്തിറങ്ങാൻപോലും കഴിഞ്ഞില്ല. ആലപ്പുഴ മുതൽ കായംകുളം വരെ രണ്ടുവരി റെയിൽപാത ഇല്ലാത്തതിനാലാണ് സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നത്. റെയിൽവേ ലൈനുകളിലേക്ക് വീഴാൻ സാധ്യതയുള്ള മുഴുവൻ മരങ്ങളും റെയിൽവേ നേരത്തേ വെട്ടിമാറ്റിയിരുന്നതാണ്. ശക്തമായ കാറ്റിൽ അത്ര വലുതല്ലാത്ത മരമാണ് ട്രെയിനിലേക്ക് വീണത്.
Show Full Article
TAGS:LOCAL NEWS 
Next Story