Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകൃതിക്ഷോഭം: പറവൂരിൽ ...

പ്രകൃതിക്ഷോഭം: പറവൂരിൽ എട്ട് ദുരിതാശ്വാസ ക്യാമ്പ്​ തുറന്നു

text_fields
bookmark_border
പറവൂർ: കോരിച്ചൊരിയുന്ന മഴയെത്തുടർന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. കൃഷിയുൾപ്പെടെ നാശനഷ്ടങ്ങൾ വേറെയും. റവന്യൂ അധികൃതർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്. താലൂക്കിൽ ഇതിനകം എട്ട് ക്യാമ്പുകൾ തുറന്നു. ആലങ്ങാട് വില്ലേജിൽ തിരുവല്ലൂർ ഗവ. എൽ.പി സ്കൂൾ, പുത്തൻവേലിക്കര വില്ലേജിൽ കുത്തിയതോട് സ​െൻറ് ഫ്രാൻസിസ് സ്കൂൾ, ഏലൂർ വില്ലേജിൽ ഏലൂർ എൽ.പി സ്കൂൾ, പാതാളം മുനിസിപ്പൽ കെട്ടിടം, കോട്ടുവള്ളി വില്ലേജിൽ കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് സ്കൂൾ, കൈതാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കടുങ്ങല്ലൂർ വില്ലേജിൽ കുറ്റിക്കാട്ടുകര ഗവ. എൽ.പി സ്കൂൾ, ഐ.എ.സി യൂനിയൻ കെട്ടിടം എന്നിവിടങ്ങളിലാണ് ക്യാമ്പ്. എട്ട് ക്യാമ്പുകളിൽ 127 കുടുംബങ്ങളിലെ 262 അംഗങ്ങളാണ് കഴിയുന്നത്. ഇവർക്ക് ഭക്ഷണം, മരുന്ന്, മറ്റ് സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്താൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ എം.എച്ച്. ഹരീഷ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story