Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഗ്​നിരക്ഷ നിലയത്തിലും ...

അഗ്​നിരക്ഷ നിലയത്തിലും വെള്ളക്കെട്ട്

text_fields
bookmark_border
അരൂർ: അരൂർ . അരൂർ വൈദ്യുതി ഒാഫിസ് അങ്കണത്തിലെ ക്വാർട്ടേഴ്സിലാണ് അഗ്നിശമനരക്ഷ നിലയം പ്രവർത്തിക്കുന്നത്, ഇവിടെ പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. നിലവിൽ മൂന്നടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇതോടെ, അഗ്നിരക്ഷ ഒാഫിസറുടെ മുറിയിലും മറ്റ് മുറികളിലും മുട്ടറ്റം വെള്ളമായി. വൈദ്യുതി ഒാഫിസ് അങ്കണവും വെള്ളക്കെട്ടിലാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാൻ ഒരു മാർഗവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. വൈദ്യുതി ഒാഫിസിലേക്കുള്ള റോഡും മുങ്ങി. അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാർക്ക് ഒാഫിസിനുള്ളിലേക്ക് കയറാൻപോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. മഴ ഇനിയും തുടർന്നാൽ അഗ്നിരക്ഷ ഒാഫിസിെലയും വൈദ്യുതി ഒാഫിസിെലയും ജീവനക്കാർക്ക് വഞ്ചിയിൽ കയറി ഒാഫിസിലെത്തേണ്ട അവസ്ഥയാകും.
Show Full Article
TAGS:LOCAL NEWS 
Next Story