Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

കൊള്ളപ്പലിശക്കാരെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം

text_fields
bookmark_border
കൊച്ചി: മൂവാറ്റുപുഴ മേഖലയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പിയോട് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറ് മാസത്തിനിടയിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം മൂന്ന് ആത്മഹത്യകൾ നടന്നെന്നാണ് പരാതി. പായിപ്ര കോഫി ഹൗസ് ജീവനക്കാരനും വെള്ളൂർക്കുന്നം സ്വദേശിയും മകളും ആത്മഹത്യ ചെയ്തത് കൊള്ളപ്പലിശക്കാരുടെ വലയിൽപെട്ടാണെന്ന് സാമൂഹിക പ്രവർത്തകൻ എം.ജെ. ഷാജി നൽകിയ പരാതിയിൽ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊള്ളപ്പലിശക്കാർ വെള്ളൂർക്കുന്നം സ്വദേശി ബാബുവി​െൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷമാണ് ബാബുവും മകളും ആത്മഹത്യ ചെയ്തതെന്ന് പരാതിയുണ്ട്. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഉന്നതരും കേസിൽ പ്രതികളായതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ പറയുന്നു. സീറ്റൊഴിവ് കൊച്ചി: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനൽ ചൈൽഡ് െഡവലപ്മ​െൻറ് കൗൺസിലി​െൻറ (എൻ.സി.ഡി.സി, ന്യൂഡൽഹി) ആഭിമുഖ്യത്തിൽ നടത്തുന്ന വനിതകൾക്കുള്ള (പ്രായ പരിധിയില്ല) പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സിയുടെ (ഒരു വർഷം, യോഗ്യത -ഏതെങ്കിലും ഡിഗ്രി) ഈ വർഷത്തെ ബാച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. റെഗുലർ, ഹോളിഡേ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാം. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം. എറണാകുളം, ആലുവ, പെരുമ്പാവൂർ എന്നിവയാണ് പഠന കേന്ദ്രങ്ങൾ. ഫോൺ: 9846808283. സ്വാഗത സംഘം രൂപവത്കരിച്ചു കൊച്ചി: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന കമ്മിറ്റി 'കാമ്പസിലെ അതിക്രമങ്ങളും നവ ജനാധിപത്യ ഭാവനകളും'എന്ന തലക്കെട്ടിൽ 18ന് എറണാകുളം ടൗൺഹാളിൽ നടത്തുന്ന ചർച്ച സംഗമത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ചെയർമാനായി വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂരിനെയും വൈസ് ചെയർമാനായി ഷംസുദ്ദീൻ എടയാറിനെയും ജനറൽ കൺവീനറായി ഫ്രറ്റേണിറ്റി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സഫീർ ഷായെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി റിസ്വാൻ പെരിങ്ങാല, മൊയ്‌നുദ്ദീൻ അഫ്‌സൽ, രഹനാസ് ഉസ്മാൻ, അസൂറ ടീച്ചർ, നാദിർഷ എറണാകുളം, യാസർ പെരിങ്ങാല, അൻസിൽ കലൂർ, കാമിൽ, ആദിൽ, ജബ്ബാർ ഇടപ്പള്ളി, ഷാനി പെരുമ്പാവൂർ ഇഖ്ബാൽ കലൂർ, അഷ്റഫ് രാജ്, ബഷീർ കല്ലേലിൽ, ഫരീദ്, അംജദ് എടത്തല, മുഫീദ് എന്നിവരെ െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story