Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യുവി​െൻറ...

'അഭിമന്യുവി​െൻറ കൊലയാളികളെ ഉടൻ പിടികൂടി ശിക്ഷിക്കണം'

text_fields
bookmark_border
നെട്ടൂർ: മഹാരാജാസ്‌ കോളജ്‌ വിദ്യാർഥി അഭിമന്യുവി​െൻറ ഘാതകരെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്‌ ആവശ്യപ്പെട്ടു. 'സൗഹൃദത്തിന്, സാഹോദര്യത്തിന് സമരസജ്ജരാകാം' പ്രമേയത്തിൽ നെട്ടൂർ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച സോളിഡാരിറ്റി ജില്ല കേഡർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമായ കുറ്റാന്വേഷണ സംവിധാനങ്ങളുള്ള കേരള പൊലീസിന് ഇതുവരെയും കുറ്റകൃത്യത്തിൽ നേരിട്ട്‌ പങ്കാളികളായവരെ പിടികൂടാൻ കഴിയുന്നില്ലെന്നത്‌ ആശങ്കാജനകമാണ്. അഭിമന്യുവി​െൻറ ദാരുണാന്ത്യം കലാലയ രാഷ്ട്രീയത്തിലെ അവസാന സംഭവമാകട്ടെയെന്നും കാമ്പസ് രാഷ്ട്രീയം ജനാധിപത്യപരവും സംവാദാത്മകവും സൗഹൃദത്തിലധിഷ്ടിതവുമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഫറൻസിൽ സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ഇസ്ലാമും മുസ്ലിംകളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ജീവിതംകൊണ്ട്‌ യഥാർഥ ഇസ്ലാമിനെ മറ്റുള്ളവർക്ക്‌ അനുഭവഭേദ്യമാക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ വിവിധ സെഷനുകളിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, സംസ്ഥാന സമിതി അംഗങ്ങളായ അബ്ദുൽഹക്കീം നദ്‌വി, യൂസുഫ്‌ ഉമരി എന്നിവർ പഠനക്ലാസ്‌ നയിച്ചു. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സാദിഖ്‌ ഉളിയിൽ, ജില്ല ജനറൽ സെക്രട്ടറി പി.എം. റഫീഖ്‌, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, സെക്രട്ടറി കെ.കെ. സലീം, എസ്‌.ഐ.ഒ ജില്ല സെക്രട്ടറി ഇസ്‌ഹാഖ്‌ അസ്‌ഹരി, അയ്യൂബ് വടുതല, പ്രോഗ്രാം ജനറൽ കൺവീനർ മോയിനുദ്ദീൻ അഫ്സൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story