Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ സ്​റ്റേഷ‍െൻറ...

മെട്രോ സ്​റ്റേഷ‍െൻറ പേര് നെഹ്റു സ്​റ്റേഡിയം എന്നാക്കണം

text_fields
bookmark_border
കൊച്ചി മെട്രോ പാലാരിവട്ടത്തിനും കലൂരിനും ഇടയിലെ സ്റ്റേഷന് നൽകിയ പേരാണല്ലോ 'ജെ.എൽ.എൻ. സ്റ്റേഡിയം'. ജവഹർലാൽ നെഹ്റു എന്ന നാമധേയത്തി​െൻറ ചുരുക്കപ്പേര് എന്ന നിലയിൽ കണ്ടെത്തിയ ഈ പേര് വായിക്കുന്നവർക്ക് നിരവധി സംശയങ്ങൾ ബാക്കിയാക്കുന്നു. യാത്രക്കാർക്ക് അനായാസേന ഓർത്ത് വെക്കാനും പറയാനും പാകത്തിൽ പേരി​െൻറ ദൈർഘ്യം കുറക്കാനാണല്ലോ സാധാരണയായി ചുരുക്കപ്പേര് ഉണ്ടാക്കുന്നത്. ഇതേ ഉദ്ദേശ്യത്തോടെയാണ് ജെ.എൽ.എൻ എന്ന ചുരുക്കപ്പേര് ഉണ്ടാക്കിയത് എങ്കിൽ, അതിനേക്കാൾ വേഗത്തിൽ പറയാനും മനസ്സിലാക്കാനും 'നെഹ്റു സ്റ്റേഡിയം' എന്ന ചുരുക്കപ്പേര് കൊണ്ട് കഴിയുമായിരുന്നില്ലേ? ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റികളുടെ ചുരുക്കപ്പേര് പോലെ, 'ജെ.എൻ. സ്റ്റേഡിയം' എന്ന് നാമകരണം നൽകിയാലും തീർച്ചയായും അത് അദ്ദേഹത്തി​െൻറ പേരിനോടുള്ള തിരിച്ചറിവിന് വഴിയൊരുക്കുമായിരുന്നു. ആർക്കും തിരിച്ചറിയാൻ സാധ്യത നൽകാത്ത വിധത്തിൽ അദ്ദേഹത്തി​െൻറ നാമത്തെ ഇത്തരത്തിൽ വികൃതമാക്കേണ്ടിയിരുന്നില്ല. 'ജെ.എൽ.എൻ' എന്ന പേര് 'നെഹ്റു സ്റ്റേഡിയം സ്റ്റേഷൻ' എന്നായി മാറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്തെത്തണം. കെ.എം. അബ്ദുൽ സലീം എടവനക്കാട് വെള്ളക്കെട്ടിന് എന്ന് പരിഹാരമുണ്ടാകും...? ചെറിയ മഴയുണ്ടാകുമ്പോൾ തന്നെ നഗരം വെള്ളത്തിൽ മുങ്ങുന്നത് വർഷങ്ങൾ പഴക്കമുള്ള കാഴ്ചയാണ്. കാലമെത്ര പിന്നിട്ടാലും ഇതിന് മാത്രം ശാശ്വത പരിഹാരമുണ്ടാകുന്നില്ല. പുരോഗതിയിലേക്ക് കുതിക്കുന്ന മെട്രോ നഗരത്തി​െൻറ അവസ്ഥയാണിത്. എം.ജി റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, കലൂർ തുടങ്ങി എല്ലാ സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങും. സെപ്റ്റിക് മാലിന്യം വരെ തള്ളുന്ന കൊച്ചിയിലെ ഓടകളാണ് മഴ പെയ്യുമ്പോൾ നിറഞ്ഞൊഴുകുന്നത് എന്നത് വിഷയത്തി​െൻറ ഗൗരവം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. ഇത് പകർച്ച വ്യാധികൾക്ക് കാരണമാകുകയാണ്. പൂർണമായ പരിഹാരമാണ് വിഷയത്തിൽ വേണ്ടത്. മഴ കുറയുമ്പോൾ വെള്ളം വേഗത്തിലിറങ്ങി പോകുന്നുണ്ട് എന്ന നിരുത്തരവാദപരമായ പ്രസ്താവനകളല്ല, വെള്ളക്കെട്ടില്ലാത്ത സുഗമമായ സഞ്ചാര വീഥികളാണ് വേണ്ടത്. മോഹനൻ, കൊച്ചി
Show Full Article
TAGS:LOCAL NEWS 
Next Story