Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധഭിക്ഷ രഥം...

ഔഷധഭിക്ഷ രഥം മടങ്ങിയെത്തി

text_fields
bookmark_border
കൊച്ചി: കൂത്താട്ടുകുളം നെല്ല്യക്കാട്ട് ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിൽ കർക്കടകമാസ സേവക്കുള്ള ഔഷധപ്രസാദം തയാറാക്കിത്തുടങ്ങി. കേരളത്തിലെ 114 ക്ഷേത്രങ്ങളിൽനിന്ന് ഔഷധം തയാറാക്കുന്നതിനാവശ്യമായ ദ്രവ്യം ഭിക്ഷയായി സ്വീകരിച്ച ഔഷധരഥം 19ദിവസത്തെ യാത്രക്കുശേഷം ഔഷധേശ്വരി ക്ഷേത്രത്തിലെത്തിയതോടെയാണ് ഔഷധ നിർമാണം ആരംഭിച്ചത്. ഇൗ മാസം 17 മുതൽ ആഗസ്റ്റ് 16 വരെയാണ് ഔഷധേശ്വരി ക്ഷേത്രത്തിലെ തീർഥാടന കാലം. ഈ ദിവസങ്ങളിൽ ദിവസവും രാവിലെ ആറുമുതൽ 12 വരെയും വൈകീട്ട് അഞ്ച് മുതൽ 7.30 വരെയും ക്ഷേത്ര ദർശനത്തിനും ഔഷധ സേവക്കുമുള്ള സൗകര്യം ഉണ്ടായിരിക്കും. ഔഷധ സേവ തീർഥാടനത്തിന് തുടക്കംകുറിച്ച് 17ന് രാവിലെ ആറു മുതൽ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടി​െൻറ കാർമികത്വത്തിൽ 1008 നാളികേരത്തി​െൻറ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടക്കും. തുടർന്ന് നടൻ ജയറാമി​െൻറ നേതൃത്വത്തിൽ 111ലേറെ കലാകാരന്മാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും അരങ്ങേറും. കലാരംഗത്തും വൈദ്യരംഗത്തുമുള്ളവരെ ആദരിക്കുന്നതിന് ഔഷധേശ്വരി ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഔഷധേശ്വരി പുരസ്കാരം ക്ഷേേത്രശൻ നാരായൺ നമ്പൂതിരി നടൻ ജയറാമിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
Show Full Article
TAGS:LOCAL NEWS 
Next Story