Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിവിങ് ടുഗദര്‍...

ലിവിങ് ടുഗദര്‍ സമ്പ്രദായം അംഗീകരിച്ച കോടതി നടപടി അപകടകരം –ഫാ. പോള്‍ തേലക്കാട്ട്

text_fields
bookmark_border
കൊച്ചി: വിവാഹത്തിനു മുമ്പ് ഒരുമിച്ചു താമസിക്കുന്ന ലിവിങ് ടുഗതര്‍ സമ്പ്രദായം അനുവദനീയമാണെന്ന സുപ്രീം കോടതി ഉത്തരവ് ഭാവിയില്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് റവ. ഫാ പോള്‍ തേലക്കാട്ട്. ബഹു ഭാര്യത്വ നിരോധനനിയമം ന്യായ-അന്യായങ്ങള്‍ അഥവാസാംസ്‌കാരിക മൂല്യച്യുതി എന്ന വിഷയത്തില്‍ വോയ്‌സ് ഓഫ് ജസ്റ്റിസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ലിസി ജങ്ഷനിലെ നീതിഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ ലൈംഗികത അനുവദനീയമാക്കാനാണ് സുപ്രീം കോടതി പോകുന്നത്. ഇത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇതോടു കൂടി ഇന്ത്യന്‍ ഭരണഘടനയിലെ 377 ാം വകുപ്പാണ് റദ്ദാക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോയ്‌സ് ഓഫ് ജസ്റ്റിസ് ചെയര്‍മാന്‍ മൊയ്തീന്‍ഷാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാറപ്പുറം രാധാകൃഷ്ണന്‍, ഡെന്‍സില്‍ മ​െൻറസ്, ലത്തീഫ് തൃക്കാക്കര സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story