Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകട ​െകണിയൊരുക്കി...

അപകട ​െകണിയൊരുക്കി കേബിൾക്കൂട്ടം

text_fields
bookmark_border
ആലുവ: തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിലെ ഫുട്പാത്തിൽ കാൽനടക്കാർക്ക് അപകട കെണിയൊരുക്കി കേബിളുകൾ. പമ്പ് കവലക്ക് സമീപം സി.എസ്.ഐ ഡയമണ്ട് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ സ്വകാര്യ കമ്പനിയുടെ കേബിൾ പോസ്‌റ്റ് മാസങ്ങളായി ഒടിഞ്ഞുകിടക്കുന്നുണ്ട്. അതിലുണ്ടായിരുന്ന കേബിളുകളാണ് ഫുട്പാത്തിൽ കിടക്കുന്നത്. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന കാൽനട പാതയാണിത്. നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ നിത്യേന ഈ നടപ്പാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാൽ, ബന്ധപ്പെട്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പോസ്‌റ്റ് മാറ്റി സ്‌ഥാപിച്ച് കേബിളുകൾ നടപ്പാതയിൽനിന്ന് നീക്കണമെന്ന് യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കെ.കെ. അബ്‌ദുസ്സലാം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story