Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാദേശിക മദ്യനിരോധന...

പ്രാദേശിക മദ്യനിരോധന അധികാരം പുനഃസ്‌ഥാപിക്കണം -മദ്യനിരോധന സമിതി

text_fields
bookmark_border
ആലുവ: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ റദ്ദുചെയ്ത മദ്യ നിരോധന അധികാരം സർക്കാർ പുനഃസ്‌ഥാപിക്കണമെന്ന് മദ്യ നിരോധന സമിതി യോഗം ആവശ്യപ്പെട്ടു. വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്കാജനകമാണ്. ലഹരിവിരുദ്ധ ബോധവത്കരണത്തിന് സാക്ഷരത യജ്ഞം പോലെ സമഗ്ര പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് മദ്യശാലകളിലേക്കുള്ള ദൂരപരിധി 200ൽനിന്ന് 50 മീറ്ററാക്കി കുറച്ച നടപടി പുനഃപരിശോധിക്കണം. പുതിയ ബാറുകൾ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആലുവ വൈ.എം.സി.എ.യിൽ നടന്ന യോഗത്തിൽ സമിതി സംസ്‌ഥാന പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് മുഴുത്തേറ്റ്, ഫാ. തോമസ് ചകിരിയൻ, ഫാ. പ്ലാസ്‌റ്റിഡ്, സി.സി. സാജൻ, പപ്പൻ കന്നാട്ടി, രാജൻ കോരമ്പേത്ത്, ഇസാബിൽ അബ്‌ദുൽ കരീം, അഡ്വ. സുജാത വർമ, ടിൻസൺ വർഗീസ്, സിൽബി ഇടുക്കി, കൃഷ്ണൻകുട്ടി ആലപ്പുഴ എന്നിവർ സംസ‍ാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story