Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദമ്പതികളെ സ്കൂട്ടർ...

ദമ്പതികളെ സ്കൂട്ടർ യാത്രികർ റോഡിൽ തട‍ഞ്ഞ് ആക്രമിച്ചു; യുവതിയു​െട കൈയൊടിഞ്ഞു

text_fields
bookmark_border
വടുതല(ആലപ്പുഴ): വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന ദമ്പതികളെ സ്കൂട്ടർ യാത്രികർ റോഡിൽ തട‍ഞ്ഞ് ആക്രമിച്ചു. അക്രമികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ കൈ ഒടിഞ്ഞ യുവതിയെ അടിയന്തര ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടന്നൂർ നെടുനിലത്ത് റോഷൻ (30), ഭാര്യ ഡോണ(24) എന്നിവരെയാണ് ആക്രമിച്ചത്. കാർ സ്കൂട്ടറിൽ ഇടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രണ്ട് സുഹൃത്തുക്കൾ കാറി​െൻറ പിൻസീറ്റിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കില്ല. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വടുതലയിലാണ് സംഭവം. കേസിൽ അരൂക്കുറ്റി കോതാട്ട്നികർത്തിൽ അനൂപ് (31), സുഹൃത്ത് അഭിലാഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തതായി പൂച്ചാക്കൽ എസ്.ഐ വി.കെ. ഭാനുദേവൻ പറഞ്ഞു. സുഹൃത്തി​െൻറ വിവാഹത്തിൽ പങ്കെടുത്ത് കാറിൽ വീട്ടിലേക്ക് മടങ്ങിയ കുടുംബത്തെ സ്കൂട്ടർ യാത്രികർ പിന്തുടർന്ന് അസഭ്യം പറയുകയും കാറിന് കുറുകെ സ്കൂട്ടർ ഓടിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നെന്ന് റോഷൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കാർ നിർത്തി ചില്ല് താഴ്ത്തിയപ്പോൾ റോഷ​െൻറ മുഖത്ത് അടിച്ചു. പുറത്തിറക്കിയും മർദിച്ചു. ഇതുകണ്ട് ഡോണയും സുഹൃത്തുക്കളും പുറത്തിറങ്ങിയതോടെ ഡോണയുടെ കൈപിടിച്ച് തിരിക്കുകയും റോഡിൽ തള്ളിവീഴ്ത്തുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story