Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ: മൂന്നിടത്ത് മരം...

മഴ: മൂന്നിടത്ത് മരം വീണു

text_fields
bookmark_border
മട്ടാഞ്ചേരി: ശക്തമായ മഴയില്‍ പശ്ചിമകൊച്ചിയില്‍ മൂന്നിടത്ത് മരം വീണു. കണ്ണമാലി ചെറിയ കടവില്‍ മരം വൈദ്യുതി പോസ്റ്റിലേക്ക് മറിഞ്ഞ് വീണു. ഫോര്‍ട്ട്കൊച്ചി തുരുത്തി മിനി മാര്‍ക്കറ്റില്‍ മരം വീണെങ്കിലും അപകടമൊന്നുമുണ്ടായില്ല. പള്ളുരുത്തി സബ് ട്രഷറിക്ക് സമീപവും മരം വീണു. മരങ്ങള്‍ മട്ടാഞ്ചേരി അഗ്നിശമന സേന വെട്ടി നീക്കി. താലൂക്ക് ആശുപത്രികള്‍ മിനിമം അംഗീകൃത നിലവാരത്തിലേക്ക് - ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കളമൊരുങ്ങുന്നു മട്ടാഞ്ചേരി: സംസ്ഥാന സര്‍ക്കാറി​െൻറ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രികള്‍ മിനിമം അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം ഫോര്‍ട്ട്കൊച്ചി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പ്രതീക്ഷയേകുന്നു. ഓരോ ജില്ലകളില്‍നിന്നും രണ്ട് വീതം താലൂക്ക് ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ജില്ലയില്‍നിന്ന് കൊച്ചി താലൂക്ക് ആശുപത്രിയും കോതമംഗലം ആശുപത്രിയുമാണ് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്. നിലവില്‍ ഭൗതിക സാഹചര്യങ്ങള്‍ ഈ ആശുപത്രിയില്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരുമില്ലാത്തത് മൂലം സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്. ഇടക്കാലത്ത് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം നിര്‍ത്തിയിരുന്നു. ഇവിടെയുള്ള ഗൈനക്കോളജി ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും ചെയ്തു. പകരം ഡോക്ടര്‍മാരെ നിയമിക്കാനും തയാറായില്ല. താലൂക്ക് ആശുപത്രിയാണെങ്കിലും പല വിഭാഗങ്ങളും ഇവിടെയില്ല. മിനിമം അംഗീകൃത നിലവാരത്തിലേക്ക് ഉയരുന്നതോടെ മികച്ച സൗകര്യമൊരുങ്ങുകയും മതിയായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയും ചെയ്യും. പശ്ചിമകൊച്ചിയിലെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രി ഇതിനായി തെരഞ്ഞെടുത്തതോടെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയിലാണ്. ഇതോടെ ആശുപത്രി പശ്ചിമകൊച്ചിയിലെ മികച്ച ആശുപത്രികളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. ആശുപത്രിയിലെ പല കെട്ടിടങ്ങളും ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ്. പദ്ധതി നടപ്പാകുന്നതോടെ ഇതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഇതി​െൻറ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും ആശുപത്രിയില്‍ പരിശോധന നടത്തുകയും മിനിമം സ്റ്റാന്‍ഡേര്‍ഡ് കൈവരിച്ചിട്ടില്ലാത്ത മേഖലകള്‍ കണ്ടെത്തി ആവശ്യമായ മാര്‍ഗ നിർദേശം സമര്‍പ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story