Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴവെള്ള കെടുതിയിൽ...

മഴവെള്ള കെടുതിയിൽ പുറത്തിറങ്ങാനാവാതെ ഒരു കുടുംബം

text_fields
bookmark_border
തിരുവാങ്കുളം: തൃപ്പൂണിത്തുറ നഗരസഭയുടെ തിരുവാങ്കുളം ഡിവിഷൻ 25ലെ എൽ.ബി.എസ് റോഡിന് സമീപം വെട്ടിക്കാട്ട് വീട്ടിൽ സുരേന്ദ്ര​െൻറ കുടുംബം ശക്തമായ മഴയിലെ വെള്ളപ്പൊക്കത്തിൽ വീടിന് പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ്. സമീപത്തെ പാടശേഖരം വർഷങ്ങൾക്ക് മുമ്പ് നികത്തിയതാണ് ഈ അവസ്ഥക്ക് കാരണം. നികത്തു ഭൂമിയിൽ വീടുകൾ നിറഞ്ഞതോടെ വെള്ളം പുറത്തേക്കുപോകാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുന്നു. ഇതോടെ കൊതുകി​െൻറ ശല്യവും കൂടി. കുട്ടികൾ ഉൾപ്പെടെ പ്രായമായവരും വീട്ടിലുണ്ട്. പകർച്ച വ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത വർധിച്ചു. നഗരസഭ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സമീപവാസികളും വീട്ടുകാരും ആവശ്യപ്പെട്ടു. നിലക്കാത്ത മഴ 15 മണിക്കൂർ പിന്നിട്ടു; വെള്ളക്കെട്ട് രൂക്ഷം, കാർഷിക വിളകൾ നശിക്കുന്നു - തൃപ്പൂണിത്തുറ, ഉദയംപേരൂർ പ്രദേശങ്ങളിൽ 200 ഓളം വീടുകളിൽ വെള്ളക്കെട്ട് തൃപ്പൂണിത്തുറ: തോരാതെ പെയ്യുന്ന കനത്ത മഴ തൃപ്പൂണിത്തുറ, ഉദയംപേരൂർ പ്രദേശങ്ങളിൽ തീരദേശമാകെ വെള്ളക്കെട്ടിലാക്കിയത് ജനങ്ങൾക്ക് ദുരിതമായി. മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലും ഉദയംപേരൂർ പഞ്ചായത്ത് പ്രദേശങ്ങളിലുമായി 200ഓളം വീടുകളാണ് വെള്ളക്കെട്ടിലായത്. താഴ്ന്ന ഭാഗങ്ങളിലെ 150 ഓളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വീട്ടു മുറ്റങ്ങളും പറമ്പുകളും റോഡുകളും തോടും കാനകളുമെല്ലാം നിറഞ്ഞൊഴുകുന്നു. തോടുകൾ പലതും അനധികൃതമായി കൈയേറിയതും മാലിന്യ നിക്ഷേപങ്ങളുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. പരമ്പരാഗത തോടുകൾ കൈയേറുന്നത് തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ തയാറാകാത്തതാണ് സ്ഥിതി ഗുരുതരമാകാൻ ഇടയാക്കിയത്. തൃപ്പൂണിത്തുറ തെക്കുംഭാഗം, പുതിയകാവ്, പാവം കുളങ്ങര, വടക്കെ കോട്ടപ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് വ്യാപകമാണ്. ഇടറോഡുകളും, ഇടവഴികളുമൊക്കെ വെള്ളം കെട്ടിനിൽക്കുന്നു. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ്കാവ് ക്ഷേത്രം റോഡുകളും ഉപറോഡുകളും കനത്ത വെള്ളക്കെട്ടിലാണ്. ഫ്ലാറ്റുകളുടെ നിർമാണവും വെള്ളക്കെട്ട് രൂക്ഷത വർധിപ്പിക്കുന്നു. ഉദയംപേരൂർ പഞ്ചായത്തി​െൻറ 12 കിലോമീറ്റർ ദൈർഘ്യം വരുന്ന എം.എൽ.എ റോഡി​െൻറ പടിഞ്ഞാറു ഭാഗങ്ങളും തീരറോഡുകളുമെല്ലാം വെള്ളക്കെട്ടിലാണ്. ചെറുകിട കർഷകരുടെ ഒട്ടേറെ ഏത്തവാഴകളും, ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി, വാഴ തുടങ്ങി പച്ചക്കറികൾ വരെ വെള്ളക്കെട്ടിലാണ്. മഴ രണ്ടു ദിവസം കൂടി തുടർന്നാൽ കൃഷിനാശം പൂർണമാകാനിടയുണ്ട്. ഉദയംപേരൂർ പഞ്ചായത്തിൽ അശാസ്ത്രീയമായി പണിത റോഡുകളും കാനകളും വെള്ളക്കെട്ടി​െൻറ മറ്റൊരു കാരണമാണ്. ആമേട, തെക്കൻ പറവൂർ, പുന്നക്കാവെളി, പുത്തൻകാവ് പ്രദേശങ്ങളിലും വെള്ളക്കെട്ടി​െൻറ ദുരിതങ്ങൾ നിരവധിയാണ്. ആ പ്രദേശങ്ങളിലെ പട്ടികജാതി കോളനികളും വെള്ളക്കെട്ടിലാണ്. ഉദയംപേരൂർ പഞ്ചായത്ത് റോഡുകളിലെ വെള്ളക്കെട്ടും മാലിന്യനിക്ഷേപവും കൊതുകുശല്യവും ഗുരുതര പകർച്ചവ്യാധി ഭീഷണിയും ഉയർത്തിയിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ശക്തമായ പരാതി ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story