Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷം...

കാലവർഷം ശക്തിപ്രാപിച്ചു; പറവൂർ മേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ പട്ടണത്ത് വീടി​െൻറ മേൽക്കൂര തകർന്നു

text_fields
bookmark_border
പറവൂർ: കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതോടെ പറവൂർ മേഖലയിലെ തീരദേശ മേഖലകൾ വെള്ളക്കെട്ടിലായി. ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടി​െൻറ മേൽക്കൂര ഭാഗികമായി തകർന്നു. പട്ടണം നീലീശ്വരം ക്ഷേത്രത്തിന് സമീപം ചെറുകര നാരായണ​െൻറ വീടി​െൻറ മേൽക്കൂരയിലേക്കാണ് തെങ്ങുവീണത്. വീട്ടിലുണ്ടായിരുന്ന നാരായണ​െൻറ മക​െൻറ തലയിൽ ഓട് തെറിച്ച് പരിക്കേറ്റു. മഴ ശക്തമായതോടെ സാധാരണ ജനജീവിതം ദുസ്സഹമായി. തീരദേശ മേഖലകളിലാണ് ജനങ്ങൾ മഴകൊണ്ട് പൊറുതിമുട്ടുന്നത്. വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്ത് പ്രദേശങ്ങളിലാണ് മഴ കനത്തതോടെ വെള്ളക്കെട്ടിലായിരിക്കുന്നത്. വടക്കേക്കരയിൽ ചക്കുമരശേരി, കുഞ്ഞിത്തൈ, പട്ടണം, മൂത്തകുന്നം, തറയിൽ കവല, മാല്യങ്കര, ചിറ്റാറ്റുകരയിൽ പൂയപ്പിള്ളി, മുനമ്പം കവല, തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ മഴ രാത്രിയും തുടരുകയാണ്. പറവൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളംനിറഞ്ഞ് കിടക്കുകയാണ്. കച്ചേരി മൈതാനം, താലൂക്ക് ആശുപത്രി പരിസരം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷ​െൻറ പിൻവശം, പ്രൈവറ്റ് ബസ് സ്റ്റാൻഡി​െൻറ പാർക്കിങ് ഏരിയ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലും ബാധിച്ചിരിക്കുന്നത്. കച്ചേരി വളപ്പിലും വെള്ളക്കെട്ട് രൂക്ഷമാണ്. നവീകരിച്ച മൈതാനത്ത് ടൈലുകൾ പൊട്ടിയതോടെ വെള്ളം നിറഞ്ഞു. ആറ് കോടതികൾ, സബ്ട്രഷറി, താലൂക്ക് ഓഫിസ്, സബ്രജിസ്ട്രാർ ഓഫിസ്, മിനി സിവിൽ സ്റ്റേഷന്‍, കെ.എസ്.ഇ.ബി ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് പോകുന്നവർ കച്ചേരി മൈതാനിയിലൂടെയാണ് സഞ്ചരിക്കുന്നത്. താലൂക്ക് ആശുപത്രിയുടെ മെയിൻ ബ്ലോക്കിന് മുന്നിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതുമൂലം രോഗികളും ജീവനക്കാരും ആശുപത്രിയിലെത്തുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. സ്വകാര്യ ബസ്സ്റ്റാൻഡ് പാർക്കിങ് ഏരിയയിലെ വെള്ളക്കെട്ടിൽ വാഹനത്തിൽനിന്ന് വീഴുന്ന ഓയിൽ നിറഞ്ഞുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡി​െൻറ മുൻഭാഗത്തെ റോഡിലും വെള്ളം നിറഞ്ഞു. ആലുവ-പറവൂർ റോഡിൽ വെടിമറ പെട്രോൾപമ്പിന് സമീപം പ്രധാന റോഡ് വെള്ളത്തിൽ മുങ്ങി. സമീപത്തെ താഴ്ന്ന സ്ഥലം വെള്ളം കയറി നിറഞ്ഞതോടെ റോഡിലേക്ക് വെള്ളം ഒഴുകിയെത്തി. റോഡിലെ കാനയിൽ കൂടി വെള്ളം ഒഴുകിപ്പോകാതെ കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി.
Show Full Article
TAGS:LOCAL NEWS 
Next Story