Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത് മന്ത്രിയെ ...

പൊതുമരാമത്ത് മന്ത്രിയെ കുഴിയെണ്ണാൻ ക്ഷണിച്ച് മുസ്​ലിംലീഗ്

text_fields
bookmark_border
പറവൂർ: നിത്യേന കണ്ടെയ്നർ ലോറികളടക്കം ചെറുതും വലുതുമായ നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത-17ലെ പറവൂർ-മൂത്തകുന്നം റോഡിലെ കുഴിയെണ്ണാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എത്തണമെന്ന് മുസ്‌ലിംലീഗ്. ഈ ആവശ്യമുന്നയിച്ച് മന്ത്രിക്ക് ലീഗ് പറവൂർ നിയോജകമണ്ഡലം സെക്രട്ടറി കെ.കെ. അബ്ദുല്ല നിവേദനം അയച്ചു. റോഡ് തകർന്നിട്ട് നാളേറെയായി. പലവട്ടം വിവിധ സംഘടനകൾ പരാതിപ്പെട്ടു. കുറച്ചുനാൾ മുമ്പ് ചില കുഴിയടക്കൽ ചടങ്ങ് നടന്നു. അതെല്ലാം കനത്ത മഴയിൽ ഇളകിപ്പോയി. ഇപ്പോൾ ചിറ്റാറ്റുകര കവല, പട്ടണം കവല, മുനമ്പം കവല, തുരുത്തിപ്പുറം, ലേബർ ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ ഇഴഞ്ഞാണ് പോകുന്നത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം അപരിചിതരായ വാഹനയാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story