Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ റേഷൻ കാർഡ്...

പറവൂരിൽ റേഷൻ കാർഡ് അപേക്ഷകരുടെ എണ്ണം പതിനായിരമായി

text_fields
bookmark_border
പറവൂര്‍: നാല് വർഷത്തിനുശേഷം പുതിയ റേഷൻ കാർഡ് നടപടികൾക്കായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതോടെ അപേക്ഷകരുടെ എണ്ണം പെരുകി. മൂന്നാഴ്ച ആയതോടെ അപേക്ഷകരുടെ എണ്ണം ഏകദേശം പതിനായിരമായി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പണം ആരംഭിച്ചതോടെ താലൂക്ക് സപ്ലൈ ഒാഫിസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ 25 മുതലാണ് സപ്ലൈ ഒാഫിസ് കേന്ദ്രീകരിച്ച് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. അന്നുമാത്രം നാനൂറിൽപരം അപേക്ഷകളാണ് ലഭിച്ചത്. താലൂക്ക് ഒാഫിസ് നവീകരണം നടക്കുന്നതിനാൽ സൗകര്യാർഥം തിരക്ക് നിയന്ത്രിക്കുന്നതിനും അപേക്ഷകർക്ക് എളുപ്പത്തിൽ എത്തുന്നതിനുമായി പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രത്യക കേന്ദ്രങ്ങൾ തുറന്നിരുന്നു. അപേക്ഷകൾ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്ഥാന കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കിയത്. 12 വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പത്ത് ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളുമാണ് സപ്ലൈ ഓഫിസി​െൻറ പരിധിയിൽ വരുന്നത്. നാല് മാസത്തിന് മുമ്പ് പുതിയ റേഷൻ കാർഡിനുവേണ്ടി മാത്രം അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഇതിന്മേലുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ്. അന്ന് നാലായിരത്തോളം അപേക്ഷകൾ ലഭിച്ചിരുന്നു. ഈ അപേക്ഷകർക്ക് ഇപ്പോൾ റേഷൻ കാർഡുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകൾക്ക് പുതിയ കാർഡുകൾ എന്ന് നൽകുമെന്ന് വ്യക്തമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story