Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപകർക്ക് പരീശീലനം...

അധ്യാപകർക്ക് പരീശീലനം നൽകി

text_fields
bookmark_border
പറവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ നേതൃത്വത്തിൽ നടക്കുന്ന യുറീക്ക, ശാസ്ത്രകേരളം വിജ്ഞാനോത്സവത്തി​െൻറ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് പരിശീലനം നൽകി. പറവൂർ ഗവ. എൽ.പി.ജി.എസിൽ നടന്ന പരീശീലന ക്ലാസ് പറവൂർ എ.ഇ.ഒ കെ.എൻ. ലത ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് ടി.ആർ. സുകുമാരൻ, പരിഷത്ത് വിദ്യാഭ്യാസ സബ്കമ്മിറ്റി കൺവീനർ വി.പി. അനൂപ് എന്നിവർ നേതൃത്വം നൽകി. ജ്യോതിശാസ്ത്രം, ബഹിരാകാശ ഗവേഷണം, ബഹിരാകാശ ചരിത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തി സ്കൂൾതല വിജ്ഞാനോത്സവം ആഗസ്റ്റ് ഒന്നിന് നടക്കും. ടി.കെ. ജോഷി സ്വാഗതവും എം.കെ. മണിക്കുട്ടൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story