Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിയോര കച്ചവടക്കാരെ...

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി ഭരണകക്ഷിയിൽ ഭിന്നത

text_fields
bookmark_border
കൊച്ചി: കോർപറേഷൻ പരിധിയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി ഭരണകക്ഷിയിൽ ഭിന്നത. പനമ്പിള്ളി നഗറിലെ 60ഒാളം പെട്ടിക്കടക്കാരെ മേയറുടെ താൽപര്യപ്രകാരം ഒഴിപ്പിച്ചതാണ് േകാൺഗ്രസിനുള്ളിൽ നിലനിന്ന തർക്കം വീണ്ടും മറനീക്കി പുറത്തുവരാൻ ഇടയാക്കിയത്. സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒഴിപ്പിക്കൽ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ കോൺഗ്രസ് നേതാവ് എ.ബി. സാബു നേതൃത്വം നൽകുന്ന വഴിയോര കച്ചവടക്കാരുടെ സംഘടനയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുനരധിവാസം ഉറപ്പാക്കിയശേഷമേ വഴിയോര കച്ചവടക്കാെര ഒഴിപ്പിക്കാവൂ എന്ന് കേന്ദ്രസർക്കാറി​െൻറ മാർഗനിർദേശമുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണമെന്ന് സംസ്ഥാന സർക്കാറും നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ, കൊച്ചി കോർപറേഷനിൽ ഇക്കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വമാണ് ഇപ്പോഴും. ഭരണകക്ഷിയിൽത്തന്നെ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയും ശീതസമരവുമാണ് ഇതിന് പ്രധാന കാരണം. മറ്റ് വിഷയങ്ങളിലെന്നപോലെ ഇൗ തർക്കവും ഉദ്യോഗസ്ഥർ മുതലാക്കുകയും ചെയ്യുന്നു. നിലവിൽ രണ്ടായിരത്തോളം തെരുവുകടകൾ കോർപറേഷൻ പരിധിയിൽ ഉണ്ടെന്നാണ് അടുത്തിടെ സർവേയിൽ കണ്ടെത്തിയത്. ലൈസൻസ് നൽകുന്നതി​െൻറ ഭാഗമായായിരുന്നു സർവേ. ഇൗ രംഗത്തെ നേതാക്കളുടെ ഇടപെടലാണ് പട്ടിക ഇത്രയും വലുതാകാൻ കാരണമെന്നും ആക്ഷേപം ഉയർന്നിരുന്നു. സ്മാർട്ട് സിറ്റിയാകാൻ ഫുട്പാത്തുകൾ പുനർനിർമിച്ചും മറ്റും നഗരത്തിൽ സൗന്ദര്യവത്കരണം നടക്കുേമ്പാൾ കച്ചവടക്കാർ യാത്രക്കാരുടെ വഴിമുടക്കി നടപ്പാതകൾ ൈകയടക്കുന്നു. തെരുവുകച്ചവടക്കാർക്ക് താൽക്കാലിക സംവിധാനം ഒരുക്കാൻ മാത്രമാണ് അനുമതി. എന്നാൽ, സ്ഥിര നിർമാണം വ്യാപകമായി നടത്തിയിരിക്കുന്നു. ബങ്കുകൾ സ്ഥാപിച്ച് പരിസരങ്ങളിലേക്ക് ഷീറ്റുകൾ വലിച്ചുകെട്ടി വിസ്തൃതമാക്കി പല സ്ഥലത്തും വിപുലമായി തട്ടുകട നടത്തുന്നു. മാലിന്യം ഒാടയിലേക്കുതന്നെ തള്ളുന്നു. രാത്രിയിൽ തട്ടുകടകൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്ന സാഹചര്യവും പല സ്ഥലത്തുമുണ്ട്. ഒഴിപ്പിച്ചാലും ഇവർ വീണ്ടും ഇവിടെ ഇടംപിടിക്കും. ചിലർ കോടതി ഉത്തരവ് സമ്പാദിച്ചാണ് വഴിവക്കുകൾ ൈകയടക്കിയിരിക്കുന്നത്. ഇടക്ക് ഒഴിപ്പിക്കലി​െൻറ പേരിൽ പിടിച്ചെടുക്കുന്ന സാധനങ്ങൾ 500 രൂപ പിഴ ഇൗടാക്കി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. അവർ വീണ്ടും പഴയ സ്ഥലത്തുതന്നെ ഇടംപിടിക്കുകയും ചെയ്യും. പാർക്കിങ്ങിനായി വാടകക്ക് എടുത്ത സ്ഥലത്തുേപാലും വിപുലമായി തട്ടുകടകൾ നടത്തുന്നുണ്ട്. ഒന്നിലേറെ സ്ഥലങ്ങളിൽ കച്ചവടത്തിന് സൗകര്യം ഒരുക്കി നൽകിയ ബിനാമികൾ വിപുലമായി പണം പിരിക്കുന്നു. ഇതരസംസ്ഥാനക്കാരെ വരെ കുടയും കസേരയും ലോട്ടറി ടിക്കറ്റും നൽകി മാഫിയ സംഘങ്ങൾ കച്ചവടത്തിന് ഇരുത്തിയിട്ടുണ്ട്. ഇൗ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് മാന്യമായി തെരുവുകച്ചവടം നടത്തി ഉപജീവനം കഴിക്കുന്നവരെ സംരക്ഷിച്ചുള്ള പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story