Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപനമ്പിള്ളി നഗറില്‍...

പനമ്പിള്ളി നഗറില്‍ കൂറ്റന്‍ മരങ്ങള്‍ നിലം പൊത്തി

text_fields
bookmark_border
കൊച്ചി: ഞായറാഴ്ച പെയ്ത ശക്തമായ കാറ്റിലും മഴയിലും പനമ്പിള്ളി നഗറില്‍ കൂറ്റന്‍ തണല്‍ മരങ്ങള്‍ നിലം പൊത്തി. മനോരമ ജങ്ഷനില്‍നിന്ന് പനമ്പിള്ളി നഗറിലേക്കുള്ള റോഡിന് വശത്തായി ഊട്ടുപുര ഹോട്ടലിന് സമീപം നിന്ന മൂന്ന് മരങ്ങളാണ് മറിഞ്ഞുവീണത്. അപകടം നടന്ന സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. റോഡിന് കുറുകെ മരങ്ങള്‍ വീണതുമൂലം തടസ്സപ്പെട്ട ഗതാഗതം രാത്രി 10.45 ഓടെയാണ് പുനഃസ്ഥാപിച്ചത്. വൈകീട്ട് 5.30 ഓടെയാണ് ആദ്യ മരം കടപുഴകിയത്. വിവരമറിഞ്ഞ് ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി ഇത് മുറിച്ചുമാറ്റുന്നതിനിടെ സമീപത്തെ മറ്റ് രണ്ട് മരങ്ങള്‍ കൂടി മറിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഗാന്ധി നഗര്‍ ഫയര്‍ സ്റ്റേഷനില്‍നിന്ന് രണ്ട് യൂനിറ്റ് ഉദ്യോഗസ്ഥരെത്തി അഞ്ച് മണിക്കൂര്‍ പരിശ്രമിച്ചാണ് മരങ്ങള്‍ മുറിച്ച് റോഡില്‍നിന്ന് നീക്കം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story