Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദികർക്കെതി​െ​ര...

വൈദികർക്കെതി​െ​ര നടപടിയില്ല; കുർബാനയിൽ കറുത്തബാഡ്ജ് ധരിച്ച് ഇടവകാംഗങ്ങള്‍

text_fields
bookmark_border
മാന്നാര്‍: യുവതിയെ പീഡിപ്പിച്ച വൈദികര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ഇടവകാംഗങ്ങള്‍ ഞായറാഴ്ച കറുത്തബാഡ്ജ് ധരിച്ച് പള്ളിയില്‍ പ്രാർഥനക്കെത്തി. ചെന്നിത്തല സ​െൻറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ 15ഒാളം ഇടവകാംഗങ്ങളാണ് കറുത്തബാഡ്ജ് ധരിെച്ചത്തിയത്. രാവിലെ പ്രാർഥന തുടങ്ങിയതു മുതല്‍ കുര്‍ബാന തീരുന്നതു വരേയും ഇവര്‍ കറുത്തബാഡ്ജ് ധരിച്ച് കൂട്ടമായി നിലകൊണ്ടു. മലങ്കര സഭാ അസോസിയേഷന്‍ അംഗമായ ജിനു ജോര്‍ജി​െൻറ നേതൃത്വത്തിലാണ് ഇവരുടെ നിശ്ശബ്ദ പ്രതിഷേധം. സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സഭ നടപടി എടുക്കാറുള്ളതാണ്. എന്നാല്‍, വിശ്വാസ പ്രമാണങ്ങളില്‍ പ്രാധാന്യമേറിയ കുമ്പസാര രഹസ്യം ചോര്‍ത്തുകയും അത് ഉപയോഗിച്ച് യുവതിയെ പീഡിപ്പിക്കുകയും ചെയ്ത വൈദികരെ പുറത്താക്കാതിരുന്ന നടപടി പ്രതിഷേധാര്‍ഹമാെണന്ന് ഇവര്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story