Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴയിൽ ചുവരിടിഞ്ഞ്...

മഴയിൽ ചുവരിടിഞ്ഞ് ഏഴ​ുപേർക്ക‌് പരിക്ക‌്

text_fields
bookmark_border
കൊച്ചി: കനത്ത മഴയിൽ വർക‌്ഷോപ്പ‌് കെട്ടിടത്തി​െൻറ ചുവർ ഇടിഞ്ഞുവീണ‌് ലോകകപ്പ് ഫുട‌്ബാൾ മത്സരം കണ്ടുകൊണ്ടിരുന്ന ഏഴുപേർക്ക‌് പരിക്ക‌്. ഞായറാഴ‌്ച രാത്രി 8.40ന‌് കലൂർ മാതൃഭൂമിക്ക‌് സമീപമാണ‌് അപകടം. വി.എം ഇൻഡസ‌്ട്രീസ‌് എന്ന വെൽഡിങ‌് വർക‌്ഷോപ്പിനുള്ളിൽ ലോകകപ്പ് ഫുട‌്ബാൾ ഫൈനൽ കണ്ടുകൊണ്ടിരിക്കെ ചുവരിടിഞ്ഞ‌് ദേഹത്ത് വീഴുകയായിരുന്നു. കലൂർ വെളുത്തമന സുധാകരൻ വൈദ്യരുടെ മകൻ വിനോദ‌്, സുഹൃത്തുക്കളായ സനൽ, വേണുഗോപാൽ, അജയഘോഷ‌്, ശശി, കൃഷ‌്ണൻ, ഉണ്ണികൃഷ‌്ണൻ എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഗുരുതര പരിക്കേറ്റ വിനോദിനെയും ശശിയെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. വിനോദി​െൻറ സുഹൃത്ത‌് ജോളി ജോസഫാണ‌് സംഭവമറിഞ്ഞ‌് സ്ഥലത്തെത്തിയശേഷം പൊലീസിനെയും ഫയർഫോഴ‌്സിനെയും വിവരമറിയിച്ചത‌്. തുടർന്ന‌് നോർത്ത‌് പൊലീസും ഗാന്ധിനഗർ ഫയർഫോഴ‌്സും എത്തിയാണ‌് രക്ഷാപ്രവർത്തനം നടത്തിയത‌്. വിനോദിന‌് ശസ‌്ത്രക്രിയ വേണ്ടിവരുമെന്ന‌് ഡോക്ടർമാർ പറഞ്ഞു. വളരെ പഴക്കമുള്ളതാണ‌് വർക‌്ഷോപ്പ‌് കെട്ടിടം. ദിവസങ്ങളായി തുടരുന്ന മഴയിൽ കുതിർന്ന ചുവരാണ‌് ഇടിഞ്ഞുവീണത‌്.
Show Full Article
TAGS:LOCAL NEWS 
Next Story