Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈക്കൂലി കേസിൽ...

കൈക്കൂലി കേസിൽ പിടിയിലായ എ.എസ്​.​െഎക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
അമ്പലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. അമ്പലപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐ ആലപ്പുഴ ആശ്രമം വാര്‍ഡ് വെളിമ്പറമ്പ് വീട്ടില്‍ എ.എം. കബീറിനെയാണ് മധ്യമേഖല ഐ.ജി വിജയ്‌ സാക്കറെ സസ്‌പെൻഡ് ചെയ്തത്. ഉത്തരവ് വ്യാഴാഴ്ച രാത്രി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചു. സംഭവദിവസം കബീറി​െൻറ വീട്ടില്‍ നടത്തിയ െറയ്ഡില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി റെസ്‌ക് ബോബി അരവിന്ദന്‍ പറഞ്ഞു. കബീറി​െൻറ മൊബൈല്‍ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ക്കായി സൈബര്‍സെല്ലി​െൻറ സഹായം തേടിയിട്ടുണ്ട്. മറ്റ് പണമിടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്കി​െൻറ സഹായവും തേടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കബീറിനെ കൈക്കൂലി വാങ്ങുന്നതിനിെട വിജിലന്‍സ് സംഘം പിടികൂടിയത്. വീട്ടില്‍ നടത്തിയ െറയ്ഡിലാണ് മറ്റ് രേഖകള്‍ കണ്ടെടുത്തത്. ദേശീയപാതയില്‍ കാക്കാഴം മേല്‍പാലത്തില്‍ ലോറിയും ടെമ്പോവാനും കൂട്ടിയിടിച്ച് മരിച്ച കന്യാകുമാരി ഇരവിപുത്തന്‍തറയില്‍ വിജയകുമാറി​െൻറ (35) ബന്ധുവില്‍നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് കബീര്‍ വിജിലന്‍സ് പിടിയിലായത്. കേസി​െൻറ ആവശ്യങ്ങള്‍ക്കായി കോടതിയില്‍ സമര്‍പ്പിക്കാനുള്ള രേഖകള്‍ നല്‍കാൻ 10,000 രൂപ വേണമെന്ന് വിജയകുമാറി​െൻറ ബന്ധു ബിബീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 3000 രൂപ ആദ്യം നല്‍കി. ബാക്കി 7000 രൂപ രേഖകള്‍ തയാറാക്കി വിളിക്കുമ്പോള്‍ കൊണ്ടുവരണമെന്നായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് ബിബീഷ് തിരുവനന്തപുരം വിജിലന്‍സില്‍ പരാതി നല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ കബീര്‍ വിജിലന്‍സി​െൻറ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്തുവെച്ചാണ് ബിബീഷ് പണം കൈമാറിയത്. ബൈക്കിലെത്തിയ കബീര്‍ പണവുമായി അമ്പലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘത്തി​െൻറ വലയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story