Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാട്ടക്കാലാവധി കഴിഞ്ഞ...

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കും ^മന്ത്രി കെ. രാജു

text_fields
bookmark_border
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കും -മന്ത്രി കെ. രാജു ആലപ്പുഴ: പാട്ടക്കാലാവധി കഴിഞ്ഞതും കരാര്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനംമന്ത്രി കെ. രാജു. ആലപ്പുഴ െഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടത്തിന് നല്‍കിയ തോട്ടങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വൈകിപ്പിക്കുന്നു എന്നുമുള്ള പ്രചാരണം തെറ്റാണ്. സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ല. നിയമോപദേശം തേടിയശേഷമാണ് തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരാര്‍ ലംഘിച്ച മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കും. നെല്ലിയാമ്പതിയിലെ കരാർ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കും. വനനിയമം ലംഘിക്കുന്നവര്‍ക്കെതിരെയും നടപടികളെടുക്കാന്‍ സര്‍ക്കാറിന് മടിയില്ല. 2000 ഏക്കറിന് മുകളില്‍ പാട്ടഭൂമി നെല്ലിയാമ്പതിയില്‍ കരാര്‍ കഴിഞ്ഞത് ഏറ്റെടുക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story