Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെട്ടെന്നുള്ള...

പെട്ടെന്നുള്ള കാലാവസ്​ഥാ മാറ്റം പൈലറ്റുമാർക്ക് തലവേദനയാകുന്നു

text_fields
bookmark_border
നെടുമ്പാശ്ശേരി: കനത്ത മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ തിരിച്ചുവിടേണ്ട അവസ്ഥ വലിയതോതിൽ പരിഹരിക്കാൻ കഴിഞ്ഞതിന് പിന്നാലെ കനത്ത കാറ്റ് പൈലറ്റുമാർക്ക് തലവേദനയാകുന്നു. കഴിഞ്ഞ മേയ് 27 ന് ശ്രീലങ്കൻ എയർവേസ് വിമാനം ഇറങ്ങുന്നതിനിടെ റൺവേ വിട്ടോടിയിരുന്നു. അന്ന് യാത്രക്കാർക്ക് പരിക്കൊന്നും ഏറ്റിരുന്നില്ല. പൈലറ്റ് വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ചതുകൊണ്ടാണ് വിമാനം റൺവേയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞത്. വെള്ളിയാഴ്ചയും ഇത്തരത്തിലാണ് ഖത്തർഎയർവേസ് വിമാനം റൺവേ വിട്ടോടിയത്. വിമാനത്തിലെ പൈലറ്റുമാർക്ക് എയർട്രാഫിക് കൺേട്രാൾ ടവറിൽ നിന്ന് കാലാവസ്ഥ സംബന്ധിച്ച വിവരം അപ്പപ്പോൾ നൽകികൊണ്ടിരിക്കും. ഇത് പരിശോധിച്ചാണ് പൈലറ്റ് വിമാനം ഇറക്കുന്നത്. നിശ്ചിത അകലത്തുനിന്ന് റൺവേ വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ വിമാനം റൺവേയിലിറക്കാതെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടണമെന്നാണ് പൈലറ്റുമാർക്കുള്ള നിർദേശം. എന്നാൽ, നെടുമ്പാശ്ശേരിയിൽ റഡാർ സംവിധാനത്തിനുപുറമേ ഇരുവശങ്ങളിലും ഇൻസ്ട്രുമ​െൻറ് ലാൻഡിങ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ കടുത്ത മഞ്ഞുള്ളപ്പോഴും റൺവേ കാണാൻ കഴിയും. കനത്ത മഴയും കാറ്റും മഞ്ഞും ഒരുമിച്ച് വരുമ്പോൾ മാത്രമാണ് സുരക്ഷിതത്വം കണക്കിലെടുത്ത് ഇപ്പോൾ വിമാനം തിരിച്ചുവിടാറുള്ളൂ. എയർട്രാഫിക് കൺേട്രാൾ ടവറിൽനിന്ന് നൽകുന്ന കാലാവസ്ഥ നിരീക്ഷണം വിലയിരുത്തി വിമാനം ഇറക്കുന്നതിനിടെ പെട്ടെന്ന് കാലാവസ്ഥയിൽ മാറ്റമുണ്ടായി കനത്ത തോതിൽ കാറ്റ് വീശുന്നതാണ് പലപ്പോഴും റൺവേ തെറ്റുന്നതിന് കാരണമാകുന്നതെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. ഈ സമയം പരിപൂർണമായി പൈലറ്റുമാർക്ക് വിമാനത്തി​െൻറ നിയന്ത്രണം ലഭിക്കില്ല. ചിലപ്പോൾ സാധാരണയായി ഇറങ്ങേണ്ടതിനേക്കാൾ വേഗത്തിയിൽ റൺവേയിലേക്ക് ഇറക്കേണ്ടതായി വരും. അങ്ങനെ വരുേമ്പാഴാണ് റൺവേ വിട്ട് വിമാനം ഓടാറുള്ളത്. ഇത് പരിഹരിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. യു.എ.ഇയിൽ നിന്ന് ഇക്കണോമി ടിക്കറ്റ് കിട്ടാനില്ല നെടുമ്പാശ്ശേരി: യു.എ.ഇയിൽ വിദ്യാലയങ്ങൾ അവധിക്ക് അടച്ചിട്ടും ഒട്ടേറെ മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കഴിയുന്നില്ല. വളരെ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്കല്ലാതെ പല ദിവസങ്ങളിലും ഇക്കണോമി ടിക്കറ്റ് പല വിമാനങ്ങളിലും ലഭിക്കാത്തതാണ് വരവിന് തടസ്സമാകുന്നത്. ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ എടുക്കണമെങ്കിൽ 50,000 രൂപയിലേറെ ചെലവഴിക്കണം. ഓണ സീസൺ കൂടി കഴിഞ്ഞാൽ മാത്രമേ ഇനി ടിക്കറ്റ് നിരക്ക് കുറയുകയുള്ളൂ. പലരും അതുകൊണ്ടുതന്നെ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്യുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story