Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിലീപിനെ...

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കമൽഹാസൻ

text_fields
bookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക് ശേഷമായിരുന്നു 'അമ്മ'യിൽ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് നടൻ കമൽഹാസൻ. വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉയർത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയിൽ സ്വകാര്യ പരിപാടിയിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. അഭിനയിക്കാൻ അറിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും താൻ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story