Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ പുറത്താക്കാൻ കർണാടക മാതൃക തുടരും- ^ഡാനിഷ് അലി

text_fields
bookmark_border
ബി.ജെ.പിയെ പുറത്താക്കാൻ കർണാടക മാതൃക തുടരും- -ഡാനിഷ് അലി കൊച്ചി: ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറത്താക്കാൻ കർണാടക മാതൃക തുടരുമെന്ന് ജനതാദൾ-എസ് ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി. സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമവാക്യങ്ങൾ തങ്ങളുടെ നേതൃത്വത്തിൽ മാറ്റിമറിച്ച സംഭവമാണ് കർണാടകയിൽ കണ്ടത്. രാജ്യത്തെ ജനാധിപത്യ സംവിധാനം സംരക്ഷിക്കപ്പെടുകയും ഫാഷിസ്റ്റ് ശക്തികളെ തുടച്ചുമാറ്റുകയും വേണം. ഇതിനാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ. കർണാടക സർക്കാർ അധികാരത്തിലേറിയപ്പോൾ കണ്ട പ്രതിപക്ഷ ഐക്യം തുടർന്നുണ്ടാകണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. മായാവതിയും അഖിലേഷ് യാദവും ഒരേ വേദി പങ്കിട്ടത് ചരിത്ര സംഭവമാണ്. പ്രതിപക്ഷ ഒരുമയിലൂടെ ബി.ജെ.പിയെ വരും തെരഞ്ഞെടുപ്പുകളിൽ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് കെ.കൃഷ്ണൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി മാത്യു ടി. തോമസ്, സി.കെ. നാണു എം.എൽ.എ, ജോർജ് തോമസ്, ഡോ.നീലലോഹിതദാസൻ നാടാർ, ജോസ് തെറ്റയിൽ, പി.പി. ദിവാകരൻ, ബെന്നി മൂഞ്ഞേലി, മുഹമ്മദ് ഷാ, മുൻ എം.എൽ.എ ജമീല പ്രകാശം, കൊല്ലങ്കോട് രവീന്ദ്രൻ നായർ, സഫറുല്ല, പി.എം. ജോയ്, അഡ്വ.മുരുകദാസ്, സാബു ജോർജ് എന്നിവർ പങ്കെടുത്തു. bk1 കൈവിടല്ലേ... എറണാകുളത്ത് നടന്ന ജനതാദൾ-എസ് സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി മന്ത്രി മാത്യു ടി. തോമസുമായി സംഭാഷണത്തിൽ. സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ, മുൻമന്ത്രിമാരായ നീലലോഹിതദാസൻ നാടാർ, ജോസ് തെറ്റയിൽ എന്നിവർ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story