Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ ജീവനക്കാരുടെ...

റവന്യൂ ജീവനക്കാരുടെ പ്രശ്​നങ്ങൾ പരിഹരിക്കും -മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
ആലപ്പുഴ: റവന്യൂ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ 17ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ കൂടുതൽ എത്തുന്ന വില്ലേജ് ഒാഫിസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം. ഭാരിച്ച ഉത്തരവാദിത്തമുള്ള വില്ലേജ് ഒാഫിസർമാർ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ അധ്യക്ഷത വഹിച്ചു. മാതൃക വില്ലേജ് ഒാഫിസിനുള്ള കേശവപിള്ള പുരസ്കാരം വില്ലേജ് ഒാഫിസർ ജി. അനിൽകുമാർ ഏറ്റുവാങ്ങി. മുൻ ഭാരവാഹികളായ എം. മുരുകൻ, പി.എസ്. രാജീവ്, എം.കെ. കൃഷ്ണൻ നമ്പൂതിരി, കെ.ആർ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി വി. അബൂബക്കർ, ജില്ല സെക്രട്ടറി രാജേഷ് എൻ. ആശ്രാമം എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ അധ്യക്ഷത വഹിച്ചു. വി. അബൂബക്കർ റിപ്പോർട്ടും എം.ജി. ആൻറണി കണക്കും അവതരിപ്പിച്ചു. പി.ഒ. ജയിംസ് സ്വാഗതവും വി.എൻ. രമേശ്കുമാർ നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10.30ന് 'സിവിൽ സർവിസും ജനങ്ങളും' വിഷയത്തിലെ സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് 'റവന്യൂ വകുപ്പി​െൻറ പ്രവർത്തനവും ജനങ്ങളും' വിഷയത്തിൽ സെമിനാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story