Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്തെ മദ്​റസകൾ...

രാജ്യത്തെ മദ്​റസകൾ മൂന്ന്​ ദിവസം അടച്ചിട്ട്​ പ്രതിഷേധിക്കുക -ജമാഅത്ത്​ കൗൺസിൽ

text_fields
bookmark_border
ആലപ്പുഴ: പുതിയ മദ്റസ ബോർഡും സിലബസും രൂപവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യത്തെമ്പാടുമുള്ള മദ്റസകൾ മൂന്ന് ദിവസം അടച്ചിട്ട് പ്രതിഷേധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സെക്രേട്ടറിയറ്റ് യോഗം മദ്റസ ബോർഡുകളോട് ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തി​െൻറ വിശ്വാസപരവും ആത്മീയവുമായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്ന് ജമാഅത്ത് കൗൺസിൽ വിലയിരുത്തി. പുതിയ സിലബസ് സംഘ്പരിവാറി​െൻറ രാഷ്ട്രീയ അജണ്ട നടപ്പാക്കാനും മദ്റസകൾ ദുരുപയോഗം ചെയ്യാനുമിടയുണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 20 കോടിയോളം വരുന്ന മുസ്ലിംകളുടെ മതസ്വാതന്ത്ര്യം ഹനിക്കാൻ ഇടവരുത്താവുന്ന പുതിയ മദ്റസ ബോർഡുകൾ രൂപവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്തിരിയണം. അഭിമന്യുവി​െൻറ കൊലപാതകം പ്രതിഷേധാർഹമാണ്. അതി​െൻറ ഉത്തരവാദിത്തം സമുദായത്തി​െൻറ മേൽ കെട്ടിവെക്കരുതെന്നും നിരപരാധികൾ വേട്ടയാടപ്പെടരുതെന്നും ജമാഅത്ത് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജമാഅത്ത് കൗൺസിൽ വൈസ് പ്രസിഡൻറ് പി.എം.എസ്. ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ടി.എച്ച്.എം. ഹസൻ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story