Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു പദ്​മനാഭൻ...

ബിന്ദു പദ്​മനാഭൻ ജീവിച്ചിരിപ്പുണ്ടോ എന്ന്​ സെബാസ്​റ്റ്യന്​ മാത്രമേ അറിയൂവെന്ന്​ സഹോദരൻ

text_fields
bookmark_border
ചേര്‍ത്തല: ബിന്ദു പദ്മനാഭന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് തിരോധാന കേസിൽ പിടിയിലായ സെബാസ്റ്റ്യന് മാത്രമേ അറിയൂവെന്ന് ബിന്ദുവി‍​െൻറ സഹോദരന്‍ പ്രവീണ്‍കുമാര്‍. ചേര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പ്രവീണ്‍. ബിന്ദുവിനെ കാണാതായതായി പ്രവീണ്‍കുമാറാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. ഏഴ് മാസം ഒരു അന്വേഷണവും നടന്നില്ല. മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിന് വേഗമുണ്ടായത്. താന്‍ പരാതിയില്‍ പറഞ്ഞകാര്യം വ്യക്തമായി വന്നിട്ടുണ്ട്. എറണാകുളത്തുനിന്ന് രണ്ടുപേര്‍ ബിന്ദു ജീവിച്ചിരിപ്പുണ്ടോ എന്നു തിരക്കിയെത്തിയതാണ് വഴിത്തിരിവായതെന്നും പ്രവീണ്‍ പറഞ്ഞു. സെബാസ്റ്റ്യൻ പൊലീസിനോടു പറഞ്ഞതെല്ലാം കള്ളമാണ്. എല്ലാത്തിനും പിന്നില്‍ സെബാസ്റ്റ്യനാണ്. വര്‍ഷങ്ങളായി ഇയാള്‍ നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണ് ഇടപ്പള്ളിയിലെ വസ്തു തട്ടിപ്പും അനുബന്ധ നടപടികളും. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണ്. 1998 ഒക്ടോബറിലാണ് സഹോദരിയെ അവസാനമായി കാണുന്നത്. ജോലിതേടിയാണ് വിദേശത്തേക്കു പോയത്. ഇറ്റലിയില്‍നിന്ന് നാലാം തവണ നാട്ടില്‍ വന്നപ്പോഴാണ് സംശയം ഉണ്ടായതും അന്വേഷണം ആരംഭിച്ചതും. അമ്മാവനാണ് നാലു വര്‍ഷം മുമ്പ് സെബാസ്റ്റ്യനൊപ്പം ബിന്ദുവിനെ കണ്ടതായി പറഞ്ഞത്. സഹോദരങ്ങള്‍ തമ്മിലെ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് സഹോദരിയുമായി ഉണ്ടായിരുന്നത്. എന്നാല്‍, മാതാപിതാക്കള്‍ മരിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തനിക്കെതിരെ ബിന്ദു പൊലീസ് സംരക്ഷണം തേടിയതു മുതല്‍ പിന്നില്‍ മറ്റാരോ കളിക്കുന്നുണ്ടെന്ന് സംശയം തോന്നിയെന്ന് പ്രവീണ്‍ പറഞ്ഞു. 2002ല്‍ മരിച്ച അമ്മയുടെ പേരിലുള്ള വസ്തു 2003ല്‍ ബിന്ദു വിറ്റതായാണ് രേഖകള്‍. പിതാവ് പദ്മനാഭപിള്ള രണ്ടാമത് തയാറാക്കിയെന്ന് പറയുന്ന വില്‍പത്രത്തിലും സംശയങ്ങളുണ്ടെന്നും ഇതും അന്വേഷണത്തി‍​െൻറ ഭാഗമാക്കണമെന്നും പ്രവീണ്‍ പറഞ്ഞു. അന്വേഷണ സംഘത്തി​െൻറ നിർദേശപ്രകാരമാണ് ഇറ്റലിയിലായിരുന്ന പ്രവീണ്‍ നാട്ടിലെത്തിയത്. ആലപ്പുഴയില്‍ നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി പ്രവീണില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story