Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാഴൂരിലെ കവർച്ച: ഇതര...

പാഴൂരിലെ കവർച്ച: ഇതര സംസ്ഥാന തൊഴിലാളികൾ കസ്​റ്റഡിയിൽ

text_fields
bookmark_border
പിറവം: പിറവം പാഴൂർ ദേവിപ്പടിക്ക് സമീപം ആറ്റുതീരം റോഡിൽ വീട് കുത്തിത്തുറന്ന് പതിനെട്ട് പവൻ ആഭരണവും ആറര ലക്ഷം രൂപയുടെ വിദേശ കറൻസിയും കവർന്ന കേസിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിൽനിന്ന് പൊലീസ് സ്‌നിഫർ ഡോഗ് മില്ലയെ കൊണ്ടുവന്നു നടത്തിയ പരിശോധനയെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച മുഴുവൻ വിരലടയാളങ്ങളും വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കുറിച്ച് അറിവുള്ളവരുടെ സഹായം കവർച്ചക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. മോഷണത്തിന് ശേഷവും ഇതിൽ പങ്കാളികളായവർ കവർച്ച നടന്ന വീടും പരിസരവും നിരീക്ഷിച്ചിരുന്നതായാണ് പോലീസ് നിഗമനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട കമ്പിപ്പാര മോഷ്ടാക്കൾ കൊണ്ടുപോയത് പൊലീസി​െൻറ പ്രാഥമിക തെളിവെടുപ്പിന് ശേഷമായിരുന്നു. ആഭരണങ്ങളും കറൻസികളും കൂടാതെ വീട്ടിലെ എൽ.ഇ.ഡി ടി.വി ഹോം തിയറ്റർ ഉൾപ്പെടെ വില പിടിപ്പുള്ള ഗൃഹോപകരണങ്ങൾ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ഇൗ സമയം വീട്ടുകാരെത്തിയതിനാൽ ഉപേക്ഷിക്കുകയായിരുന്നു. ആറ്റുതീരം റോഡിൽ പെരുന്നിലത്ത് ജേക്കബി​െൻറ വീട്ടിലാണ് കവർച്ച നടന്നത്. പിൻവശത്തെ വാതിൽ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന സംഘം കിടപ്പുമുറിയും കുത്തിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും വിദേശ കറൻസികളും കവർന്നത്. മോഷണസംഘം ഡി.വി.ഡിയും അലമാരയിൽ സൂക്ഷിച്ചിരുന്ന പെർഫ്യുമുകളും കൊണ്ടുപോയി. ജേക്കബും ഭാര്യയും ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് പിറവത്ത് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തറവാട്ട് വീട്ടിലേക്ക് പോയത്. രാത്രി എട്ടേ മുക്കാലോടെ ജേക്കബി​െൻറ മകൻ നിഷാന്തും, ഭാര്യയും എറണാകുളത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്ന വിവരം അറിഞ്ഞത്. ഇവർ വരുന്നത് വരെ സംഘം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. നിഷാന്തും ഭാര്യയും മുൻവാതിൽ തുറന്ന് അകത്തു കടന്നപ്പോൾ, കിടപ്പ് മുറിയും മറ്റും തുറന്ന് കിടക്കുന്നതാണ് കണ്ടത്. അലമാരയിലെ സാധനങ്ങൾ മുഴുവനും വലിച്ചുവാരിയിട്ട് പരിശോധിച്ച നിലയിലായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ പി.കെ. ശിവൻകുട്ടി, എസ്.ഐ വി.ഡി റെജി രാജ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story