Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജപ്​തി വിരുദ്ധ...

ജപ്​തി വിരുദ്ധ പ്രവർത്തകരുടെ അറസ്​റ്റിൽ പ്രതിഷേധം

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളി മാനാത്തുപാടം ഷാജിയുടെയും പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കാൻ നടത്തിയ ജപ്തി തടയൽ സർഫാസി വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ പി.ജെ. മാനുവൽ, ജന്നി എന്നിവരടക്കം നാലു പേരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി ജനാധിപത്യ സർക്കാറിന് യോജിച്ചതല്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. ജപ്തി നടപടി തെറ്റാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ സമ്മതിച്ചതാണ്. ഈ കള്ളക്കടക്കെണിയിൽനിന്നും കുടുംബത്തെ മോചിപ്പിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. ആ നിലപാടുകൾക്ക് വിരുദ്ധമാണ് ഈ അറസ്െറ്റന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story