Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്​പ തട്ടിപ്പ്​:...

വായ്​പ തട്ടിപ്പ്​: സ്വാശ്രയ സംഘം അംഗങ്ങളുടെ വ്യാജ ഒപ്പിട്ടും പണം തട്ടി

text_fields
bookmark_border
കുട്ടനാട്: വിവിധ വായ്പത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപ്പട്ടികയില്‍ ചേര്‍ത്ത 16 പേരില്‍ പലരുടെയും വ്യാജ ഒപ്പിട്ട് മുമ്പ് കേസിലുള്‍പ്പെട്ട പ്രധാന പ്രതികള്‍ വായ്പയെടുത്തതായി വിവരം. ഇതി​െൻറ രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചുതുടങ്ങി. കര്‍ഷകമിത്ര, കേരള ശ്രീ, മഹാത്മ, നെല്‍ക്കതിര്‍, ജ്വാല, ഗാന്ധിജി, ജീവന്‍, ട്രിനിറ്റി എന്നീ സ്വാശ്രയ സംഘങ്ങളുടെ പ്രസിഡൻറും സെക്രട്ടറിമാരുമാണ് പുതുതായി പ്രതിചേര്‍ക്കപ്പെട്ടത്. ഇതില്‍ നെല്‍ക്കതിര്‍ ഗ്രൂപ്പി​െൻറ സെക്രട്ടറി കേസിലെ പ്രധാന പ്രതിയായ ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫി​െൻറ ഭാര്യയാണ്. അതേസമയം, റോജോക്കെതിരെ ചുമത്തിയ എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. സമാന രീതിയിലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ റോജോയെ അറസ്റ്റ് ചെയ്യാന്‍ ഹൈകോടതി നിര്‍ദേശമുണ്ട്. കുട്ടനാട് വികസന സമിതി മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫ്, വികസന സമിതി അക്കൗണ്ടൻറ് ത്രേസ്യാമ്മ എന്നിവരടക്കം 20 പേരാണ് പ്രതികള്‍. സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളില്‍ പലര്‍ക്കും തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടം കിട്ടിയിട്ടില്ലെങ്കിലും ഇവരുടെ അറിവോടെ ഇടപാടുകള്‍ നടന്നുവെന്ന സാങ്കേതികത്വംമൂലമാണ് ഇവരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ ഇതില്‍ പല ഭാരവാഹികളുടെയും ഒപ്പുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ കുട്ടനാട് വികസന സമിതി മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫ്, വികസന സമിതി അക്കൗണ്ടൻറ് ത്രേസ്യാമ്മ എന്നിവരടക്കം 21 പേര്‍ കേസുകളില്‍ പ്രതികളാകും. സ്വാശ്രയ സംഘം ഭാരവാഹികള്‍ക്കുമാത്രം വായ്പ തുക ലഭിക്കുമെന്നിരിേക്ക, ഇവര്‍ ഒപ്പിട്ടുനല്‍കിയ ചെക്കുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ ബാങ്കില്‍നിന്ന് തുക നേടുകയായിരുന്നു. സ്വാശ്രയ സംഘാംഗങ്ങള്‍ക്ക് ലഭിക്കേണ്ട വായ്പത്തുക പുറത്തുനിന്നുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ ബോധപൂര്‍വം അവസരമൊരുക്കിയെന്ന കണ്ടെത്തലി​െൻറ അടിസ്ഥാനത്തിലാണ് ഇവരെ കേസില്‍ പ്രതി ചേര്‍ക്കുന്നതെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story