Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിൽ കണ്ടക്​ടറും...

ബസിൽ കണ്ടക്​ടറും യാത്രക്കാരനും തമ്മിൽ കൈയാങ്കളി; യാത്രക്കാര​െൻറ തല പൊട്ടി

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവറും യാത്രക്കാരനും തമ്മിൽ വക്കേറ്റവും കൈയാങ്കളിയും. പിടിവലിക്കും കൈയാങ്കളിക്കുമിടെ യാത്രക്കാരനായ ആലപ്പുഴ സ്വദേശി േജാസഫിന് തലക്ക് പരിക്കേറ്റു. കണ്ടക്ർ ടിക്കറ്റ് മെഷീൻ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതാണെന്നാണ് ജോസഫ് പറയുന്നത്. എന്നാൽ, ഉന്തിലും തള്ളിലും പിന്നിലേക്ക് വീണ് പരിക്കേറ്റതാണെന്ന് കണ്ടക്ടർ അരവിന്ദും പറയുന്നു. ഇരുവർക്കുമെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു. വിഴിഞ്ഞം ഡിപ്പോയിൽ നിന്നെത്തിയ ബസ് മടക്കയാത്രക്കൊരുങ്ങെവ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ തമ്പാനൂർ ബസ് ടെർമിനലിന് സമീപമാണ് സംഭവം. വിഴിഞ്ഞത്തുനിന്ന് ബക്കറ്റിൽ മത്സ്യവുമായി കയറിയ േജാസഫ് ഉറങ്ങിപ്പോയത് മൂലം തമ്പാനൂരിൽ എത്തി‍യിട്ടും ബസിൽനിന്ന് ഇറങ്ങിയില്ല. ട്രിപ് തുടങ്ങാനൊരുങ്ങവേ കണ്ടക്ടർ േജാസഫിനെ വിളിച്ചുണർത്തിയതാണ് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസിലെ സ്ത്രീകളുെട നിലവിളികേട്ട് സമീപത്തെ ഒാേട്ടാ ഡ്രൈവർമാരാണ് ആദ്യം ഒാടിയെത്തിയത്. ഇൗസമയം തലയിൽനിന്ന് ചോരവാർന്ന നിലയിലായിരുന്നു ജോസഫ്. തുടർന്ന് തമ്പാനൂർ പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ ജോസഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ പിൻഭാഗത്താണ് പരിക്ക്. സംഭവസ്ഥലത്ത്നിന്ന് കണ്ടക്ടർ അരവിന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വിളിച്ചുണർത്തി ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ തന്നെ മർദിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ യാത്രക്കാരനെതിരെയും കേസെടുത്തതായി തമ്പാനൂർ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story