Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാക്ട്​ പ്രതിസന്ധി:...

ഫാക്ട്​ പ്രതിസന്ധി: ആഗസ്​റ്റ്​ രണ്ടിന്​ പാര്‍ലമെൻറ്​ മാര്‍ച്ച്​

text_fields
bookmark_border
കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആഗസ്റ്റ് രണ്ടിന് പാര്‍ലമ​െൻറ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് പ്രഫ. കെ.വി. തോമസ് എം.പിയും മുൻ എം.പി കെ. ചന്ദ്രന്‍പിള്ളയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാർ വികലമായ നയങ്ങളില്‍ കുടുങ്ങി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഫാക്ട് കടന്നുപോകുന്നത്. ഉത്തരേന്ത്യന്‍ വ്യവസായങ്ങള്‍ക്ക് എല്‍.എൻ.ജി ഏകദേശം അഞ്ച് ഡോളറിന് ലഭിക്കുേമ്പാൾ ഫാക്ടിന് 11 ഡോളറാണ് ചെലവാകുന്നത്. ഈ അന്തരമാണ് ഫാക്ട് നേരിടുന്ന കടുത്ത വെല്ലുവിളിയെന്ന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. രാസവളവില സർക്കാർ നിയന്ത്രണത്തിലാക്കിയത് തിരിച്ചടിയായിരിക്കുന്നതിനിെടയാണ് എല്‍.എൻ.ജി വിലയിലെ ഏകീകരണമില്ലായ്മ വിഘാതം സൃഷ്ടിച്ചത്. സര്‍ക്കാര്‍ സബ്‌സിഡി കൃത്യമായി ലഭിക്കാത്തതുമൂലം പ്രവര്‍ത്തന ഫണ്ട് ബാങ്ക് വായ്പയായി എടുക്കുമ്പോഴുണ്ടാകുന്ന ഭീമമായ പലിശയും ഫാക്ടി​െൻറ താളം തെറ്റിക്കുന്നു. ഫാക്ടി​െൻറ സ്ഥിതി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാനാണ് ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രഫ. കെ.വി. തോമസ് പറഞ്ഞു. സംസ്ഥാനത്തെ എം.പിമാരെ കൂട്ടി വിഷയം പാര്‍ലമ​െൻറിൽ ശക്തമായി ഉന്നയിക്കും. കേന്ദ്രസർക്കാറിന് നല്‍കാനുള്ള പണവും പലിശയും എഴുതിത്തള്ളുക, ദേശീയ ശരാശരി വിലയ്ക്ക് ഫാക്ടിന് എല്‍.എൻ.ജി ലഭ്യമാക്കുക, ഉദ്യോഗമണ്ഡലില്‍ അഞ്ചുലക്ഷം ടണ്ണി​െൻറ യൂറിയ പ്ലാൻറും അമ്പലമേടില്‍ 1000 ടണ്ണി​െൻറ ഫാക്ടംഫോസ് പ്ലാൻറും അനുവദിക്കുക, ഫാക്ട് ഭൂമി വിറ്റ വകയില്‍ ലഭിക്കുന്ന തുക ഫാക്ട് വികസനത്തിനുമാത്രം വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. പി.എസ്. മുരളി, വി.എ. നാസര്‍, ഹരികുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story