Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പ്രവേശനപരീക്ഷ കേരള സര്‍വകലാശാലയിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ഭായ് നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലേക്കുമുള്ള എം.ഫില്‍ പ്രോഗ്രാമുകളിലേക്ക് പ്രവേശനപരീക്ഷ ജൂലൈ 21 മുതല്‍ 24 വരെ നടക്കും. ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്‌സൈറ്റില്‍. കലക്ഷന്‍ ക്യാമ്പ് അവസാനവര്‍ഷ ബി.കോം പരീക്ഷ 2018 ​െൻറ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി തിരുവനന്തപുരം സര്‍വകലാശാല കെട്ടിട സമുച്ചയത്തിലും കൊല്ലം എസ്.എന്‍ വനിതാ കോളജിലും ജൂലൈ 16 മുതല്‍ 18 വരെ പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ ക്യാമ്പില്‍ എത്തിക്കണം. തിരുത്തലിനുള്ള അവസരം കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം (തിരുത്തല്‍) വരുത്താനുള്ള സമയപരിധി ജൂലൈ 16 രാവിലെ 10 വരെയാണ്. അപേക്ഷ നല്‍കിയ വിദ്യാർഥികളും സ്വമേധയാതന്നെ അപേക്ഷയില്‍ തിരുത്തല്‍ വരുത്തണം. ഏതെങ്കിലും കാരണവശാല്‍ അലോട്ട്‌മ​െൻറില്‍നിന്നും പുറത്തായ വിദ്യാർഥികള്‍ക്ക് ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം 'Reconsider' എന്ന ടാബ് (Tab) ഉപയോഗിച്ച് അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന്‍ എം.എഡ് ട്രെയിനിങ് കോളജുകളില്‍ 2018-19 അധ്യയന വര്‍ഷത്തെ എം.എഡ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ 18,19 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ അതതു കോളജുകളില്‍ നടത്തും. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 നു മുമ്പായി അതതു കോളജുകളില്‍ നേരിട്ട് ഹാജരാകണം. ടൈംടേബിള്‍ ജൂലൈ 31ന് ആരംഭിക്കുന്ന പി.എച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. ഒന്നാം സെമസ്റ്റര്‍ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ മ്യൂസിക് മാര്‍ച്ച് 2018 കോംപ്ലിമ​െൻററി - വീണ - പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 20 മുതല്‍ 24 വരെ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫലം 2018 മേയില്‍ നടത്തിയ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ (പി.ജി.ഡി.ഇ.സി) പരീക്ഷഫലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷി​െൻറ ഓഫിസിലും വെബ്‌സൈറ്റിലും ലഭ്യമാണ്. 2018 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ് (2016-2018,2015 സ്‌കീം) പരീക്ഷഫലം വെബ്‌സൈറ്റില്‍ പരീക്ഷ ആഗസ്റ്റ് 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എ / ബി.എസ്സി/ബി.കോം ഡിഗ്രി പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജൂലൈ 23 വരെയും 50 രൂപ പിഴയോടെ ജൂലൈ 25 വരെയും 125 രൂപ പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇൻറര്‍വ്യൂ യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് വിഷയങ്ങളില്‍ അസിസ്റ്റൻറ് പ്രഫസര്‍ െഗസ്റ്റ് നിയമനത്തിന് ബുധനാഴ്ച രാവിലെ 10ന് കോളജില്‍ ഇൻറർവ്യൂ നടത്തും. എ.െഎ.സി.ടി.ഇ നിയമ പ്രകാരം നിശ്ചിത യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികള്‍ അപേക്ഷയും ബന്ധപ്പെട്ട രേഖകളും (സാക്ഷ്യപ്പെടുത്തിയ) സഹിതം കോളജില്‍ ഹാജരാകണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു രണ്ടാം സെമസ്റ്റര്‍ ബി.ടെക് 2008 സ്‌കീം (പാര്‍ട്ട്-ടൈം റീസ്ട്രക്‌ച്ചേര്‍ഡ്) സപ്ലിമ​െൻററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ ജൂലൈ 20 വരെയും 50 രൂപ പിഴയോടെ ജൂലൈ 23 വരെയും 125 രൂപ പിഴയോടെ ജൂലൈ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
TAGS:LOCAL NEWS 
Next Story