Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകകപ്പ്: പ്രവചനങ്ങൾ...

ലോകകപ്പ്: പ്രവചനങ്ങൾ തോറ്റിടത്ത് ഷിഹാബ് ജയിക്കുന്നു

text_fields
bookmark_border
കൊച്ചി: അട്ടിമറിയും ഭാഗ്യനിർഭാഗ്യങ്ങളുമൊക്കെ ഇഴചേർന്ന കാൽപന്തുകളിയിൽ വിജയികളെ പ്രവചിക്കുക അസാധ്യമാണ്. മികച്ച ടീമുകൾ പോരാട്ടവീഥിയിലെത്തുന്ന ഫിഫ ലോകകപ്പിനെക്കുറിച്ചാകുമ്പോൾ അതിലേറെ കടുകട്ടിയാകും കണക്കുകൂട്ടലുകൾ. റഷ്യൻ ലോകകപ്പിനിടെ ഫുട്ബാൾ നിരീക്ഷകർക്കും വിദഗ്ധർക്കും പലകുറി തെറ്റി. പ്രവചനക്കാരും അക്കിലിസ് പൂച്ചയുമൊക്കെ തോറ്റ് പിന്മാറി. എന്നാൽ, ഓരോ ടീമി​െൻറയും കളി കൃത്യമായി വിലയിരുത്തിയശേഷം പ്രവാസി മലയാളിയായ ഷിഹാബ് എയ ഹസൻ ഫേസ്ബുക്കിലിട്ട കുറിപ്പ് അക്ഷരംപ്രതി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ ഫ്രാൻസ് ലോകകപ്പ് കിരീടം നേടുകയാണെങ്കിൽ ഷിഹാബി​െൻറ പ്രവചനം നൂറുശതമാനം പൂർണതയിലെത്തും. ജൂൺ 26നാണ് ഷിഹാബ് ഫേസ്ബുക്കിലൊരു കളി വിശകലനം എഴുതിയിട്ടത്. ഫാനിസം എന്ന കുപ്പായം ഊരിവെച്ചിട്ട് കളി കാണണമെന്ന് ഓർമിപ്പിച്ച് അദ്ദേഹമിട്ട കുറിപ്പിൽ ഓരോ ടീമി​െൻറയും കളിയും പരാജയകാരണവുമെല്ലാം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന സെമിഫൈനല്‍ ലൈനപ്പാണ് പ്രതീക്ഷയെന്നാണ് ഷിഹാബ് എഴുതിയത്. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ 'ഫ്രാന്‍സ് x ബെല്‍ജിയം', 'െക്രായേഷ്യ x ഇംഗ്ലണ്ട്' ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദം അതിജീവിക്കാനാവാത്ത പൂര്‍വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഫൈനലില്‍ െക്രായേഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും എന്നാണ് ഷിഹാബി​െൻറ വിലയിരുത്തൽ. ഷിഹാബി​െൻറ പ്രവചനം മലയാളികളൊന്നാകെ ഏറ്റെടുത്തിട്ടുണ്ട്. എറണാകുളം ചേരാനല്ലൂർ വലിയവീട്ടിൽ പരേതനായ അബു ഹസ​െൻറ മകനാണ് ഷിഹാബ്. 10 വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്‌സീബ് എൻജിനീയറിങ് കമ്പനിയിലാണ് ജോലി. എഴുത്തുകാരന്‍കൂടിയായ ഷിഹാബ് അടയാളം, മോഷ്ടിക്കപ്പെട്ട പെയിൻറിങ്ങുകള്‍ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story